കൊച്ചി: മൂന്ന് പേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനികൂപ്പർ കാറപകടത്തിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് യഥേഷ്ടം മദ്യശാലകൾക്ക് അനുമതി നൽകുന്ന സർക്കാരും ഈ ദാരുണ സംഭവത്തിലെ കൂട്ടുപ്രതിയാണെന്ന് സമിതി രൂക്ഷമായി വിമർശിച്ചു.





