പത്തനംതിട്ട: പന്തളത്ത് വ്യാപാരസ്ഥാപനത്തിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി ഗുരുസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ഇയാളെ പന്തളം പോലീസാണ് പിടികൂടിയത്. കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് കാൽനടയായി യാത്ര നടത്തുന്ന സന്യാസി സംഘത്തിലെ പ്രധാന വ്യക്തിയാണ് പിടിയിലായ ഗുരുസ്വാമി.
കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെത്തിയ ഇയാൾ സ്ത്രീക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. പന്തളത്തുള്ള ഒരു കടയിൽ കയറിയാണ് ഇയാൾ സ്ത്രീയോട് അതിക്രമം കാട്ടുകയും ലൈംഗിക പ്രദർശനം നടത്തുകയും ചെയ്തത്. യാത്രയുടെ ഭാഗമായുള്ള ലഘുലേഖകൾ വിതരണം ചെയ്യാനെന്ന വ്യാജേനയാണ് ഇയാൾ കടയ്ക്കുള്ളിലേക്ക് എത്തിയത്. ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ സംഘം ഭാരത പര്യടനം നടത്തുന്നത്.





