Malayali Media
Kerala

മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത ഇടപെടൽ: വിദ്യാഭ്യാസ വകുപ്പിലെ താത്കാലിക നിയമന ഫയലുകൾ വിളിച്ചുവരുത്തി വെട്ടിത്തിരുത്തി; കടുത്ത അതൃപ്തിയുമായി വകുപ്പ്

Admin User03 Oct 202623 views 3 min read
മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത ഇടപെടൽ: വിദ്യാഭ്യാസ വകുപ്പിലെ താത്കാലിക നിയമന ഫയലുകൾ വിളിച്ചുവരുത്തി വെട്ടിത്തിരുത്തി; കടുത്ത അതൃപ്തിയുമായി വകുപ്പ്
Advertisement

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ അധികാരപരിധിയിൽ അസാധാരണമായ ഇടപെടൽ നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. വകുപ്പിൽ നടക്കാനിരുന്ന താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ നേരിട്ട് വിളിപ്പിച്ച മുഖ്യമന്ത്രി, അതിലുണ്ടായിരുന്ന പട്ടികയിൽ വ്യാപകമായി വെട്ടിത്തിരുത്തലുകൾ വരുത്തി. നീക്കം ചെയ്ത പേരുകൾക്ക് പകരമായി തനിക്ക് താല്പര്യമുള്ള വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി ഫയൽ മടക്കി അയച്ചത്. ബിആർസി, എസ്എസ്കെ, എസ്‌സിഇആർടി തുടങ്ങിയ സ്ഥാപനങ്ങളിലെ താൽക്കാലിക തസ്തികകളിലേക്കുള്ള നിയമന പട്ടികയിലാണ് മുഖ്യമന്ത്രിയുടെ ഈ ഇടപെടൽ. അന്തിമമായി തയ്യാറാക്കി അംഗീകരിച്ച പട്ടികയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് മാറ്റങ്ങൾ വരുത്തിയത് അസാധാരണമായ നടപടിയായാണ് ഭരണതലത്തിൽ വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ ഈ അപ്രതീക്ഷിത നീക്കത്തിൽ വിദ്യാഭ്യാസ വകുപ്പിന് കടുത്ത വിയോജിപ്പുണ്ട്. യുഡിഎഫ് ജനപ്രതിനിധികളുടെയും അതത് മണ്ഡലങ്ങളിലെ മുന്നണി നേതൃത്വങ്ങളുടെയും ശുപാർശകൾ കണക്കിലെടുത്ത്, മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ചാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ ഓഫീസ് പ്രാഥമിക പട്ടിക രൂപീകരിച്ചത്. വകുപ്പുകളിലെ താൽക്കാലിക നിയമന പട്ടികകൾ നിശ്ചയിക്കാനുള്ള പൂർണ്ണ ചുമതല ബന്ധപ്പെട്ട വകുപ്പുകൾക്കാണ്. ആ ചട്ടം പാലിച്ചാണ് വിദ്യാഭ്യാസ വകുപ്പ് മുൻഗണനാ ലിസ്റ്റ് തയ്യാറാക്കിയിരുന്നത്.

മുഖ്യമന്ത്രി വെട്ടിത്തിരുത്തി നൽകിയ ലിസ്റ്റ് അതേപടി അംഗീകരിച്ച് ഉത്തരവിറക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് നിലവിൽ വിദ്യാഭ്യാസ വകുപ്പ്. മുഖ്യമന്ത്രി ഒഴിവാക്കിയ ചില മുൻഗണനാ പേരുകൾ വീണ്ടും ഉൾപ്പെടുത്തണമെന്നാണ് വകുപ്പിന്റെ ആവശ്യം. വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വവുമായി വിദ്യാഭ്യാസ വകുപ്പ് ആശയവിനിമയം നടത്തിവരികയാണ്. ലീഗിന് താല്പര്യമുള്ള വ്യക്തികളുടെ പേരുകൾ കൂടി പട്ടികയിൽ ഉറപ്പാക്കിയ ശേഷം മാത്രമേ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനാകൂ എന്നാണ് നിലപാട്. എന്നാൽ താൻ തിരുത്തി നൽകിയ ഫയൽ അതേപടി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർബന്ധം പിടിച്ചാൽ വിദ്യാഭ്യാസ വകുപ്പിന് വഴങ്ങേണ്ടി വരുമെന്നും വിലയിരുത്തലുകളുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നണി സംവിധാനത്തെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തുറന്നടിച്ചതിന് തൊട്ടുപിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിലെ ഈ പുതിയ സംഭവവികാസം പുറത്തുവരുന്നത്. യുഡിഎഫിൽ വേണ്ടത്ര ആലോചനകൾ നടക്കുന്നില്ലെന്നും സുപ്രധാന കാര്യങ്ങൾ മാധ്യമങ്ങളിലൂടെയാണ് മനസ്സിലാക്കുന്നതെന്നും അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. അടൂർ പ്രകാശിന്റെ ഈ തുറന്നുപറച്ചിലിൽ മുസ്ലിം ലീഗ് അതൃപ്തി പ്രകടിപ്പിച്ചു എന്ന വാർത്തകൾക്കിടയിലാണ് ലീഗിന്റെ വകുപ്പിൽത്തന്നെ മുഖ്യമന്ത്രിയുടെ ഈ നേരിട്ടുള്ള ഇടപെടൽ നടന്നിരിക്കുന്നത്.

Tags:#മുഖ്യമന്ത്രി വി ഡി സതീശൻ#വിദ്യാഭ്യാസ വകുപ്പ് താൽക്കാലിക നിയമനം#എൻ ഷംസുദ്ദീൻ#മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ്#ബിആർസി എസ്എസ്കെ എസ്‌സിഇആർടി നിയമനം#യുഡിഎഫ് അതൃപ്തി#അടൂർ പ്രകാശ് വിമർശനം#വിദ്യാഭ്യാസ മന്ത്രി ഓഫീസ്#തിരുവനന്തപുരം വാർത്തകൾ#കേരള രാഷ്ട്രീയം#CM VD Satheesan Education Department#N Shamsuddeen Minister#Temporary Appointment File Cut#Muslim League UDF Clash#SSK BRC SCERT Appointments#Adoor Prakash Criticism#Kerala Politics News Today
Advertisement

Related News

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ഫ്ലെക്സ് നശിപ്പിച്ച സംഭവം: പോലീസിൽ പരാതി നൽകി എസ്എഫ്ഐ

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ഫ്ലെക്സ് നശിപ്പിച്ച സംഭവം: പോലീസിൽ പരാതി നൽകി എസ്എഫ്ഐ

മന്ത്രിക്കെതിരായ സമരം: ബിജെപിക്കാർക്ക് ജാമ്യം, ഡിവൈഎഫ്ഐക്കാർ ജയിലിൽ; പോലീസിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനം

മന്ത്രിക്കെതിരായ സമരം: ബിജെപിക്കാർക്ക് ജാമ്യം, ഡിവൈഎഫ്ഐക്കാർ ജയിലിൽ; പോലീസിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനം

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പോരിൽ പിന്നോട്ടില്ലെന്ന് അടൂർ പ്രകാശ്; നേരിട്ടെത്തി ഹൈക്കമാൻഡിന് പരാതി നൽകും, ദീപാ ദാസ് മുൻഷി റിപ്പോർട്ട് സമർപ്പിക്കും

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പോരിൽ പിന്നോട്ടില്ലെന്ന് അടൂർ പ്രകാശ്; നേരിട്ടെത്തി ഹൈക്കമാൻഡിന് പരാതി നൽകും, ദീപാ ദാസ് മുൻഷി റിപ്പോർട്ട് സമർപ്പിക്കും

കണ്ണൂരിൽ അക്രമം തുടർക്കഥയാകുന്നു: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ കാർ തല്ലിത്തകർത്തു; ഡിവൈഎഫ്ഐക്ക് പങ്കെന്ന് ആരോപണം

കണ്ണൂരിൽ അക്രമം തുടർക്കഥയാകുന്നു: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ കാർ തല്ലിത്തകർത്തു; ഡിവൈഎഫ്ഐക്ക് പങ്കെന്ന് ആരോപണം

സ്വകാര്യ ആഡംബര കാറിൽ ദേശീയപതാകയും സ്റ്റേറ്റ് ബോർഡും ഘടിപ്പിച്ച് യാത്ര; മന്ത്രി കെ.എം. ഷാജിക്കെതിരെ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ഡിവൈഎഫ്ഐയുടെ പരാതി

സ്വകാര്യ ആഡംബര കാറിൽ ദേശീയപതാകയും സ്റ്റേറ്റ് ബോർഡും ഘടിപ്പിച്ച് യാത്ര; മന്ത്രി കെ.എം. ഷാജിക്കെതിരെ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ഡിവൈഎഫ്ഐയുടെ പരാതി

Comments

Add a Comment

Our Channels

മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത ഇടപെടൽ: വിദ്യാഭ്യാസ വകുപ്പിലെ താത്കാലിക നിയമന ഫയലുകൾ വിളിച്ചുവരുത്തി വെട്ടിത്തിരുത്തി; കടുത്ത അതൃപ്തിയുമായി വകുപ്പ് | Malayali Media