Malayali Media
Kerala

മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവം: യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി

01 Oct 202629 views 3 min read
മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവം: യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി
Advertisement

കോഴിക്കോട്: മദ്യലഹരിയിൽ വാഹനം ഓടിച്ച് തുടർച്ചയായി അപകടങ്ങൾ സൃഷ്ടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെട്ട് പോലീസ്. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നടക്കാവ് പോലീസ് എംവിഡിക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ തുടരന്വേഷണവും നിയമനടപടികളും തുടങ്ങിയതായി പോലീസ് വ്യക്തമാക്കി. അശ്വന്ത് സഞ്ചരിച്ചിരുന്ന ഥാർ ജീപ്പിൽ നടത്തിയ പരിശോധനയിൽ എയർഗൺ, പെല്ലറ്റുകൾ, മദ്യക്കുപ്പികൾ എന്നിവ പോലീസ് കണ്ടെടുത്തു.

തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ചായിരുന്നു അപകട പരമ്പര അരങ്ങേറിയത്. അശ്വന്ത് അമിതവേഗതയിൽ ഓടിച്ച ഥാർ ജീപ്പ് ആദ്യം വഴിയിൽ നിർത്തിയിട്ടിരുന്ന കാറിലും, തുടർന്ന് നിയന്ത്രണം വിട്ട് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്താതെ മുന്നോട്ടുപോയ അശ്വന്തിനെ നാട്ടുകാരും ട്രാഫിക് പോലീസും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസ് വാഹനത്തിൽ നിന്ന് പുറത്തിറക്കുമ്പോൾ അശ്വന്ത് ലക്കുകെട്ട അവസ്ഥയിലായിരുന്നു. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയതിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. അപകടത്തിൽ തകർന്ന വാഹനങ്ങളുടെ ഉടമകൾ നടക്കാവ് പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് മറുപടി പറയാനില്ലെന്നായിരുന്നു അശ്വന്തിന്റെ പ്രതികരണം. അതോടൊപ്പം 'ദാറ്റ്സ് കേരള പോലീസ്' എന്നും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചു.

Tags:#അശ്വന്ത് കോക്ക്#യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റ്#മദ്യപിച്ച് വാഹനമോടിച്ചു#ലൈസൻസ് സസ്പെൻഡ്#നടക്കാവ് പോലീസ്#എരഞ്ഞിപ്പാലം അപകടം#കോഴിക്കോട് വാർത്തകൾ#ഥാർ ജീപ്പ് അപകടം#മോട്ടോർ വാഹന വകുപ്പ്#Ashwanth Kok Drunk Driving#Ashwanth Kok Accident Kozhikode#Nadakkavu Police Station#Thar Jeep Accident Eranhipalam#Kerala MVD License Suspension#Kozhikode News Today
Advertisement

Comments

Add a Comment

Our Channels

മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവം: യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി | Malayali Media