Malayali Media
Kerala

വിപുലീകൃത സംസ്ഥാന സമിതി യോഗം പിണറായി വിജയനെ പുകഴ്ത്താനുള്ള അരങ്ങായി മാറുന്നു; വിമർശനവുമായി മനു തോമസ്

Admin User15 Sept 20262 views 3 min read
വിപുലീകൃത സംസ്ഥാന സമിതി യോഗം പിണറായി വിജയനെ പുകഴ്ത്താനുള്ള അരങ്ങായി മാറുന്നു; വിമർശനവുമായി മനു തോമസ്
Advertisement

കണ്ണൂർ: മൊത്തത്തിലുള്ള പാർട്ടിയും പിണറായി വിജയനൊപ്പം ഉറച്ചുനിൽക്കണമെന്ന സന്ദേശമാണ് സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതി യോഗം ലക്ഷ്യമിടുന്നതെന്ന് മുൻ പാർട്ടി നേതാവ് മനു തോമസ്. തിരുത്തൽ രേഖ മുൻനിർത്തി യാതൊരുവിധ സ്വയം വിമർശനങ്ങളും യോഗത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന സമ്മേളനത്തിൽ, സംസ്ഥാന സമിതിയുടെ ഔദ്യോഗിക കരട് റിപ്പോർട്ടിൽ ആത്മപരിശോധനയുടെയോ തിരുത്തലുകളുടെയോ ഒരു ചെറിയ സൂചനപോലുമില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇതൊരു താൽക്കാലിക തട്ടിമാറ്റൽ മാത്രമാണ്. പിണറായി വിജയനെയും അദ്ദേഹത്തിനെതിരായി ഉയരുന്ന ഗുരുതരമായ ആരോപണങ്ങളെയും തൽക്കാലത്തേക്ക് തണുപ്പിച്ച് നിർത്തുകയാണ് ചെയ്യുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വന്ന് പാർട്ടിയെ ദുർബലപ്പെടുത്തുകയാണെന്നും, അതിനാൽ എല്ലാവരും ഒന്നിച്ച് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണമെന്നുമാണ് പറയുന്നത്. എന്നാൽ ഇ.ഡിക്കെതിരെ അണിനിരക്കണമെന്ന് ആവശ്യപ്പെടുമ്പോൾ യഥാർത്ഥത്തിൽ ചെയ്യേണ്ടത് പിണറായി വിജയനെ സംരക്ഷിക്കുക എന്നതാണ്. പിണറായി വിജയനും കുടുംബാംഗങ്ങളും നടത്തിയ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളും അഴിമതിയാരോപണങ്ങളും ഈ പാർട്ടി സംവിധാനവും ഘടകങ്ങളും ചേർന്ന് സംരക്ഷിക്കണമെന്നാണ് യാഥാർത്ഥത്തിൽ ആവശ്യപ്പെടുന്നത്. ചുരുക്കത്തിൽ പിണറായിയെ വാഴ്ത്തിപ്പാടാനുള്ള ചടങ്ങുകളാണ് ഇനി നടക്കാൻ പോകുന്നത്; അതിനായുള്ള ഒരു വേദിയൊരുക്കൽ മാത്രമാണ് ഈ യോഗമെന്നും അദ്ദേഹം തുറന്നടിച്ചു.

Tags:#manu thomas#cpim
Advertisement

Related News

ടി. വീണയ്‌ക്കെതിരെയുള്ള ഇ.ഡി നീക്കം നിയമപരമായി പൂർണ്ണമായും തെളിഞ്ഞ കേസ്; കൈമാറ്റം ഇരുവിഭാഗവും സമ്മതിച്ചതാണെന്ന് സന്ദീപ് വാര്യർ എം.എൽ.എ

ടി. വീണയ്‌ക്കെതിരെയുള്ള ഇ.ഡി നീക്കം നിയമപരമായി പൂർണ്ണമായും തെളിഞ്ഞ കേസ്; കൈമാറ്റം ഇരുവിഭാഗവും സമ്മതിച്ചതാണെന്ന് സന്ദീപ് വാര്യർ എം.എൽ.എ

മുഹമ്മദ് റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിൽ ഇ.ഡിയുടെ മിന്നൽ പരിശോധന; ഉള്ളിലുളളത് അമ്പതോളം പവൻ സ്വർണമെന്ന് കണ്ടെത്തൽ

മുഹമ്മദ് റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിൽ ഇ.ഡിയുടെ മിന്നൽ പരിശോധന; ഉള്ളിലുളളത് അമ്പതോളം പവൻ സ്വർണമെന്ന് കണ്ടെത്തൽ

ഇ.ഡി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നേതാക്കളെ ലക്ഷ്യമിടുന്നു; കോഴിക്കോട്ട് നടക്കുന്ന സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം

ഇ.ഡി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നേതാക്കളെ ലക്ഷ്യമിടുന്നു; കോഴിക്കോട്ട് നടക്കുന്ന സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം

ഇ.ഡിയുടേത് മികച്ച തിരക്കഥ; ഹവാലാ ഇടപാടെന്ന് ചിത്രീകരിച്ചത് ബേപ്പൂരിന്റെ വികസനത്തിനായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയാണെന്ന് പി.എ. മുഹമ്മദ് റിയാസ്

ഇ.ഡിയുടേത് മികച്ച തിരക്കഥ; ഹവാലാ ഇടപാടെന്ന് ചിത്രീകരിച്ചത് ബേപ്പൂരിന്റെ വികസനത്തിനായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയാണെന്ന് പി.എ. മുഹമ്മദ് റിയാസ്

പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഓടിനടന്നയാളാണ് എംവി ഗോവിന്ദന്‍; വർഗ്ഗവഞ്ചകൻ ആരെന്ന് വ്യക്തമാക്കണമെന്ന്  ടി.കെ. ഗോവിന്ദൻ

പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഓടിനടന്നയാളാണ് എംവി ഗോവിന്ദന്‍; വർഗ്ഗവഞ്ചകൻ ആരെന്ന് വ്യക്തമാക്കണമെന്ന് ടി.കെ. ഗോവിന്ദൻ

Comments

Add a Comment

Our Channels

വിപുലീകൃത സംസ്ഥാന സമിതി യോഗം പിണറായി വിജയനെ പുകഴ്ത്താനുള്ള അരങ്ങായി മാറുന്നു; വിമർശനവുമായി മനു തോമസ് | Malayali Media