Malayali Media
Kerala

മുന്നണിയെ മുന്നിൽ നിന്ന് നയിക്കാൻ നിലവിലും പിണറായി വിജയൻ മാത്രമേയുള്ളൂ: ടി.കെ. ഗോവിന്ദൻ എം.എൽ.എ

14 Sept 202662 views 3 min read
മുന്നണിയെ മുന്നിൽ നിന്ന് നയിക്കാൻ നിലവിലും പിണറായി വിജയൻ മാത്രമേയുള്ളൂ: ടി.കെ. ഗോവിന്ദൻ എം.എൽ.എ
Advertisement

കണ്ണൂർ: ഇടതുമുന്നണിയെ നയിക്കാൻ ഇപ്പോഴും പിണറായി വിജയൻ അല്ലാതെ മറ്റാരും ഇല്ലെന്ന് വ്യക്തമാക്കി ടി.കെ. ഗോവിന്ദൻ എം.എൽ.എ. നിലവിലുള്ള നേതൃനിരയിൽ പിണറായിക്ക് പകരമായി ചൂണ്ടിക്കാണിക്കാൻ മറ്റൊരു നേതാവില്ലെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനാണെന്ന അഭിപ്രായം തനിക്കില്ലെന്നും, സെക്രട്ടറിയാകാൻ അർഹതയുള്ള നിരവധി പേർ പാർട്ടിയിലുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ പാർട്ടിയുടെ ഉന്നത നേതൃത്വത്തോട് അണികൾക്കിടയിൽ കടുത്ത അവിശ്വാസം ഉടലെടുത്തിട്ടുണ്ടെന്ന കാര്യം നേതൃത്വം ഗൗരവത്തോടെ തിരിച്ചറിയണം. സംഘടനയ്ക്കുള്ളിലെ അസംതൃപ്തരായ വ്യക്തികളെ കണ്ടെത്തി പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ല. എത്ര ദിവസങ്ങൾ രാപ്പകലില്ലാതെ ചർച്ചകൾ നടത്തിയാലും ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കില്ലെന്നും, ഈ അതൃപ്തിക്കെല്ലാം കാരണം നേതൃത്വത്തിന്റെ സമീപനം തന്നെയാണെന്നും ടി.കെ. ഗോവിന്ദൻ കുറ്റപ്പെടുത്തി.

സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലും പിണറായി വിജയനെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. കേന്ദ്ര സർക്കാരിന്റെ കയ്യിലെ ആയുധമായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിലവാരമില്ലാത്ത ഒരു ഏജൻസിയാണെന്നും, അവരുടെ നടപടികൾ തികച്ചും രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ബി.ജെ.ഐക്കായി ആളുകളെ ചേർക്കുന്ന പണിയാണ് ഇ.ഡി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു. മകൾ വഴി മൂന്ന് കോടി രൂപയുടെ കൈക്കൂലി വാങ്ങേണ്ട യാതൊരു ആവശ്യവും പിണറായിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേസിൽ അന്വേഷണം നടക്കട്ടെയെന്നും ഏതെങ്കിലും തരത്തിലുള്ള കുറ്റങ്ങൾ കണ്ടെത്തിയാൽ നിയമപരമായി ശിക്ഷിക്കപ്പെടട്ടെയെന്നും വ്യക്തമാക്കി. എന്നാൽ ഇ.ഡി ഉന്നയിക്കുന്ന അസംബന്ധങ്ങൾ വിവരമുള്ള ആർക്കും വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ സ്വീകരിക്കുന്ന പല നിലപാടുകളോടും തനിക്ക് യോജിപ്പില്ലെന്നും ടി.കെ. ഗോവിന്ദൻ വിമർശിച്ചു. പ്രതിസന്ധിയിൽപ്പെട്ട് കുഴിയിൽ വീണുകിടക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ മുകളിലേക്ക് കല്ലെറിയുന്ന തരത്തിലുള്ള സമീപനമാണ് സി.പി.ഐയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഒരു കക്ഷി രാഷ്ട്രീയ പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ ഘടകകക്ഷികൾ പരസ്പരം ഒത്തൊരുമയോടെയും പിന്തുണയോടെയും ഒപ്പം നിൽക്കുകയാണ് വേണ്ടത്; അല്ലാതെ പരസ്യമായി കുറ്റപ്പെടുത്തുന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:#pinarayi vijayan#tk govindan
Advertisement

Related News

സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ടേക്കാം; വൈകിട്ട് 6 മുതൽ രാത്രി 12:45 വരെ നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ടേക്കാം; വൈകിട്ട് 6 മുതൽ രാത്രി 12:45 വരെ നിയന്ത്രണത്തിന് സാധ്യത

ജയിൽ ഭക്ഷണക്രമത്തിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ നിർദ്ദേശം; പകരം കോഴിയിറച്ചിയും മുട്ടയും നൽകും, ലക്ഷ്യം ചെലവുചുരുക്കലും തടവുകാരുടെ ആരോഗ്യവും

ജയിൽ ഭക്ഷണക്രമത്തിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ നിർദ്ദേശം; പകരം കോഴിയിറച്ചിയും മുട്ടയും നൽകും, ലക്ഷ്യം ചെലവുചുരുക്കലും തടവുകാരുടെ ആരോഗ്യവും

വിദ്യാഭ്യാസ മേഖലയിൽ എൻ.എസ്.എസിന്റെ പങ്ക് പ്രശംസനീയം; പെരുന്നയിലെത്തി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദ്ദീൻ

വിദ്യാഭ്യാസ മേഖലയിൽ എൻ.എസ്.എസിന്റെ പങ്ക് പ്രശംസനീയം; പെരുന്നയിലെത്തി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദ്ദീൻ

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാറ്റത്തിൽ അതൃപ്തി വ്യക്തമാക്കി മന്ത്രി എൻ. ഷംസുദ്ദീൻ; നടപടി മന്ത്രിയുടെ അറിവോടെയല്ലെന്ന് സൂചന

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാറ്റത്തിൽ അതൃപ്തി വ്യക്തമാക്കി മന്ത്രി എൻ. ഷംസുദ്ദീൻ; നടപടി മന്ത്രിയുടെ അറിവോടെയല്ലെന്ന് സൂചന

സി.പി.ഐ.എം തെറ്റുതിരുത്താൻ തയ്യാറാകുമോ എന്നതിൽ സംശയം; നേതൃത്വത്തിനെതിരെ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

സി.പി.ഐ.എം തെറ്റുതിരുത്താൻ തയ്യാറാകുമോ എന്നതിൽ സംശയം; നേതൃത്വത്തിനെതിരെ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

Comments

Add a Comment

Our Channels

മുന്നണിയെ മുന്നിൽ നിന്ന് നയിക്കാൻ നിലവിലും പിണറായി വിജയൻ മാത്രമേയുള്ളൂ: ടി.കെ. ഗോവിന്ദൻ എം.എൽ.എ | Malayali Media