Malayali Media
Kerala

'മതനേതാക്കളുടെ മേൽ കുതിരകയറാൻ വിടരുത്'; കാന്തപുരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം

05 Sept 20261 views 3 min read
'മതനേതാക്കളുടെ മേൽ കുതിരകയറാൻ വിടരുത്'; കാന്തപുരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം
Advertisement

മലപ്പുറം: വിവാദ പരാമർശങ്ങളുടെ പേരിൽ വിമർശനം നേരിടുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് അനുകൂല നിലപാടുമായി യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം രംഗത്ത്. സ്വന്തം അനുയായികളെ അഭിസംബോധന ചെയ്യാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും കാന്തപുരത്തിന് പൂർണ്ണ അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷെരീഫ് കുറ്റൂർ വ്യക്തമാക്കി. മതനേതാക്കളുടെ മേൽ ആരും അനാവശ്യമായി കുതിരകയറാൻ അനുവദിക്കരുതെന്നും, മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താൻ അവർക്ക് ഇടം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പണ്ഡിതന്മാരുടെ കോലം കത്തിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങൾ നിസ്സഹായരായി കണ്ടുനിൽക്കേണ്ട അവസ്ഥയാണുള്ളതെന്നും, മതപരമായ വീക്ഷണത്തിൽ കാര്യങ്ങൾ വിശദീകരിക്കാൻ പണ്ഡിതർക്ക് അവകാശമില്ലേ എന്നും അദ്ദേഹം ആരാഞ്ഞു.

സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് യൂത്ത് ലീഗും അദ്ദേഹത്തെ തുണച്ച് രംഗത്തെത്തിയത്. 

Tags:#kanthapuram#malappuram#youth league
Advertisement

Comments

Add a Comment

Our Channels

'മതനേതാക്കളുടെ മേൽ കുതിരകയറാൻ വിടരുത്'; കാന്തപുരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം | Malayali Media