Malayali Media
Kerala

അദ്വൈത ദർശനം നൽകിയ ഗുരുദേവൻ പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീഴുന്നു; വെള്ളാപ്പള്ളിക്ക് മറുപടിയുമായി എ.എൻ. ഷംസീർ

29 Aug 202641 views 3 min read
അദ്വൈത ദർശനം നൽകിയ ഗുരുദേവൻ പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീഴുന്നു; വെള്ളാപ്പള്ളിക്ക് മറുപടിയുമായി എ.എൻ. ഷംസീർ
Advertisement

കണ്ണൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ സ്പീക്കറും സി.പി.ഐ.എം നേതാവുമായ എ.എൻ. ഷംസീർ. അദ്വൈത ചിന്തകൾക്ക് അർത്ഥം നൽകിയ ശ്രീനാരായണ ഗുരുദേവൻ ഇന്നത്തെ പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞുവീണ് മരിക്കുകയാണെന്ന് ശ്രീനാരായണ ഗുരുവിന്റെ ചിത്രം സഹിതം ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ, എ.എൻ. ഷംസീറിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഷംസീറിന്റെ മനസ്സ് കമ്യൂണിസ്റ്റ് രീതിയല്ലെന്നും മുസ്‌ലിം ലീഗിന്റെ ചിന്താഗതിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. പിണറായി വിജയനെപ്പോലുള്ളവർ വലിയ ത്യാഗങ്ങൾ സഹിച്ചാണ് ഭരണപദവികളിലെത്തിയതെന്നും എന്നാൽ ഷംസീർ എളുപ്പവഴിയിലാണ് അധികാരക്കസേര സ്വന്തമാക്കിയതെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ഷംസീറിന്റെ ഇപ്പോഴത്തെ സോഷ്യൽ മീഡിയ കുറിപ്പ്.

Tags:#an shamseerr#vellpally nateshan
Advertisement

Related News

മതപരമായ കാര്യങ്ങൾ പണ്ഡിതന്മാർ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും; വിവാദത്തിൽ കാന്തപുരത്തിന് പിന്തുണയുമായി ഇ.കെ വിഭാഗം നേതാക്കൾ

മതപരമായ കാര്യങ്ങൾ പണ്ഡിതന്മാർ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും; വിവാദത്തിൽ കാന്തപുരത്തിന് പിന്തുണയുമായി ഇ.കെ വിഭാഗം നേതാക്കൾ

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ കസ്റ്റഡിയിൽ; പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിയെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ കസ്റ്റഡിയിൽ; പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിയെന്ന് ആരോപണം

സി.പി.ഐ.എം സെമിനാറിലെ ഉമർ ഫൈസി മുക്കത്തിന്റെ പ്രസംഗം മുശാവറ ഗൗരവമായി വിലയിരുത്തും; വ്യക്തിഗത പ്രസ്താവനകളിൽ വീഴരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

സി.പി.ഐ.എം സെമിനാറിലെ ഉമർ ഫൈസി മുക്കത്തിന്റെ പ്രസംഗം മുശാവറ ഗൗരവമായി വിലയിരുത്തും; വ്യക്തിഗത പ്രസ്താവനകളിൽ വീഴരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

സുകുമാരക്കുറുപ്പ് തിരോധാനക്കേസ്: പുതിയ വെളിപ്പെടുത്തലുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതം; കൂടുതൽ പേരെ ചോദ്യം ചെയ്യും

സുകുമാരക്കുറുപ്പ് തിരോധാനക്കേസ്: പുതിയ വെളിപ്പെടുത്തലുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതം; കൂടുതൽ പേരെ ചോദ്യം ചെയ്യും

സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റ് പങ്കുവെച്ചു; തൊടുപുഴ ഗ്രേഡ് എസ്.ഐ വിജേഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റ് പങ്കുവെച്ചു; തൊടുപുഴ ഗ്രേഡ് എസ്.ഐ വിജേഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

Comments

Add a Comment

Our Channels

അദ്വൈത ദർശനം നൽകിയ ഗുരുദേവൻ പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീഴുന്നു; വെള്ളാപ്പള്ളിക്ക് മറുപടിയുമായി എ.എൻ. ഷംസീർ | Malayali Media