കൊല്ലം: കൊല്ലത്തുനിന്ന് തിങ്കളാഴ്ച ഉച്ചയോടെ അമൃതപുരിയിൽ എത്തിച്ചേർന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. ആശ്രമ കവാടത്തിൽ വെച്ച് സ്വീകരണം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അദ്ദേഹം അമൃതാനന്ദമയിയെ കണ്ടത്.
ഒരു മണിക്കൂറിലധികം സമയം ആശ്രമ വളപ്പിൽ ചെലവഴിച്ച മുഖ്യമന്ത്രി, അവിടുത്തെ കളരിയിലെത്തി ക്ഷേത്രദർശനവും നിർവ്വഹിച്ചു. തുടർന്ന് ആശ്രമത്തിൽ നിന്ന് തന്നെ ഉച്ചഭക്ഷണവും കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.





