Malayali Media
Kerala

മുല്ലപ്പെരിയാറിലെ ജലനിരപ്പ് വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ്

06 Aug 202638 views 3 min read
മുല്ലപ്പെരിയാറിലെ ജലനിരപ്പ് വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ്
Advertisement

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ  കേരളം യാതൊരു കാരണവശാലും സമ്മതിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്ടിലെ ടി.വി.കെ സർക്കാരിന്റെ സമീപകാല ബജറ്റിൽ പ്രഖ്യാപിച്ചതിനെതിരെ ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്താൻ കേരളം തീരുമാനിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ജലസേചന വകുപ്പ് അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തതായും വിഷയം സംബന്ധിച്ച സംസ്ഥാനത്തിന്റെ തീരുമാനം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും' എന്ന അടിസ്ഥാന തത്വത്തിൽ ഊന്നി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുക എന്നത് തന്നെയാണ് സർക്കാരിന്റെ ഉറച്ച നിലപാടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ തമിഴ്‌നാട് ഭരണകൂടവുമായി ചർച്ചകൾ നടത്തുമെന്നും, ജനങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള കടുത്ത ആശങ്കകൾ അവരെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് 142 അടിയിൽ കൂടുതൽ ഉയർത്താൻ ആർക്കും അധികാരമില്ലെന്നും, തമിഴ്‌നാടിന്റെ നിലവിലെ സമീപനം സുപ്രീംകോടതി നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും മോൻസ് ജോസഫ് ഓർമ്മിപ്പിച്ചു.

Tags:#mullaperiyar#tamizh nadu
Advertisement

Related News

പുനർജനി കേസ്: വി.ഡി സതീശനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പുനർജനി കേസ്: വി.ഡി സതീശനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

'പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതും മാന്തിയെടുക്കാൻ പയ്യന്നൂരിലെ പാർട്ടിക്ക് കരുത്തുണ്ട്': വെല്ലുവിളിയുമായി കെ.കെ. രാഗേഷ്

'പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതും മാന്തിയെടുക്കാൻ പയ്യന്നൂരിലെ പാർട്ടിക്ക് കരുത്തുണ്ട്': വെല്ലുവിളിയുമായി കെ.കെ. രാഗേഷ്

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റേത് അനാവശ്യ പ്രകോപനം; തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റേത് അനാവശ്യ പ്രകോപനം; തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി

വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് ശക്തി പകരാതിരിക്കാനാണ് പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്ന് കെ.കെ. രാഗേഷ്

വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് ശക്തി പകരാതിരിക്കാനാണ് പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്ന് കെ.കെ. രാഗേഷ്

പുനലൂർ ആശുപത്രിയിൽ കൊടിയുമായി അഭിവാദ്യം ചെയ്ത സംഭവം: മഴ കാരണമാണ് പ്രവർത്തകർ അകത്തുകയറിയതെന്ന് മന്ത്രി കെ. മുരളീധരൻ

പുനലൂർ ആശുപത്രിയിൽ കൊടിയുമായി അഭിവാദ്യം ചെയ്ത സംഭവം: മഴ കാരണമാണ് പ്രവർത്തകർ അകത്തുകയറിയതെന്ന് മന്ത്രി കെ. മുരളീധരൻ

Comments

Add a Comment

Our Channels

മുല്ലപ്പെരിയാറിലെ ജലനിരപ്പ് വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ | Malayali Media