Malayali Media
Kerala

വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് ശക്തി പകരാതിരിക്കാനാണ് പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്ന് കെ.കെ. രാഗേഷ്

06 Aug 202617 views 3 min read
വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് ശക്തി പകരാതിരിക്കാനാണ് പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്ന് കെ.കെ. രാഗേഷ്
Advertisement

പയ്യന്നൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കാനാണ് സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മധുസൂദനനെ മത്സരരംഗത്തുനിന്ന് മാറ്റിനിർത്തിയിരുന്നെങ്കിൽ ആ ആരോപണങ്ങൾക്ക് വസ്തുതയുണ്ടെന്ന് വ്യാഖ്യാനിക്കപ്പെടുമായിരുന്നു. അത്തരം ഒരു പുകമറ നിലനിൽക്കുന്നത് കൊണ്ടാണ് സ്ഥാനാർത്ഥിയെ മാറ്റാൻ തയ്യാറാകാതിരുന്നതെന്ന് കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു. പയ്യന്നൂർ ഡിവൈ.എസ്.പി ഓഫീസിലേക്ക് എൽ.ഡി.എഫ് സംഘടിപ്പിച്ച മാർച്ചിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

Tags:#kannur#payyannur#kk ragesh
Advertisement

Related News

പുനർജനി കേസ്: വി.ഡി സതീശനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പുനർജനി കേസ്: വി.ഡി സതീശനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

'പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതും മാന്തിയെടുക്കാൻ പയ്യന്നൂരിലെ പാർട്ടിക്ക് കരുത്തുണ്ട്': വെല്ലുവിളിയുമായി കെ.കെ. രാഗേഷ്

'പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതും മാന്തിയെടുക്കാൻ പയ്യന്നൂരിലെ പാർട്ടിക്ക് കരുത്തുണ്ട്': വെല്ലുവിളിയുമായി കെ.കെ. രാഗേഷ്

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റേത് അനാവശ്യ പ്രകോപനം; തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റേത് അനാവശ്യ പ്രകോപനം; തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി

പുനലൂർ ആശുപത്രിയിൽ കൊടിയുമായി അഭിവാദ്യം ചെയ്ത സംഭവം: മഴ കാരണമാണ് പ്രവർത്തകർ അകത്തുകയറിയതെന്ന് മന്ത്രി കെ. മുരളീധരൻ

പുനലൂർ ആശുപത്രിയിൽ കൊടിയുമായി അഭിവാദ്യം ചെയ്ത സംഭവം: മഴ കാരണമാണ് പ്രവർത്തകർ അകത്തുകയറിയതെന്ന് മന്ത്രി കെ. മുരളീധരൻ

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം നേതാവ് ഐ.പി ബിനു ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം നേതാവ് ഐ.പി ബിനു ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Comments

Add a Comment

Our Channels

വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് ശക്തി പകരാതിരിക്കാനാണ് പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്ന് കെ.കെ. രാഗേഷ് | Malayali Media