Malayali Media
Kerala

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റേത് അനാവശ്യ പ്രകോപനം; തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി

06 Aug 202629 views 3 min read
മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റേത് അനാവശ്യ പ്രകോപനം; തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി
Advertisement

മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് കൂട്ടുമെന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാടിൽ പ്രതികരണവുമായി ഡീൻ കുര്യാക്കോസ് എം.പി രംഗത്തെത്തി. തമിഴ്‌നാട് അനാവശ്യമായ പ്രകോപനത്തിനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരം നീക്കങ്ങൾ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും മുന്നറിയിപ്പ് നൽകി.

ജനങ്ങളുടെ സുരക്ഷിതത്വം മുൻനിർത്തി പുതിയ അണക്കെട്ട് നിർമ്മിക്കുക എന്ന ഉറച്ച നിലപാടോടെയാണ് കേരളം മുന്നോട്ടുപോകുന്നത്. എന്നാൽ ഈ വിഷയത്തിൽ അനാവശ്യമായ തർക്കങ്ങളും ആശങ്കകളും സൃഷ്ടിക്കാനാണ് തമിഴ്‌നാട് നിരന്തരം ശ്രമിക്കുന്നത്.

തമിഴ്‌നാടിന് ഹാനികരമായ യാതൊരു കാര്യവും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിലവിൽ ടി.വി.കെയുടെ പ്രസ്താവനയ്ക്ക് യാതൊരു പ്രസക്തിയോ നിയമപരമായ സാധുതയോ ഇല്ല. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തിയാൽ കേരളം പൂർണ്ണമായി ഇല്ലാതായിത്തീരുമെന്ന കാര്യം എല്ലാവർക്കും ബോധ്യമുള്ളതാണ്. ജനങ്ങളിൽ ഭീതി വളർത്തുന്ന പ്രകോപനപരമായ പ്രഖ്യാപനങ്ങളാണ് തമിഴ്‌നാട് സർക്കാർ നടത്തുന്നത്. അണക്കെട്ട് തകർന്നാൽ കേരളം നശിക്കുമെന്നതിൽ ആർക്കും തർക്കമില്ല. പുതിയ ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടക്കുന്ന വേളയിൽ, ബജറ്റ് പ്രസംഗത്തിലൂടെ തമിഴ്‌നാട് ഭരണകൂടം പ്രകോപനപരമായ പരാമർശങ്ങൾ ആവർത്തിക്കുകയാണ്. നിലവിൽ നാഷണൽ ഡാം സേഫ്റ്റിയുടെ (എൻ.ഡി.എസ്) പരിഗണനയിലുള്ള പ്രസ്തുത വിഷയത്തിൽ അവരുടെ നേതൃത്വത്തിൽ പരിശോധാന നടപടികൾ നടക്കാനിരിക്കുകയാണ്. കേരളത്തിന്റെ വ്യക്തമായ നിലപാട് പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.

Tags:#idukki#dean kuriakose#mullaperiyar#tvk
Advertisement

Related News

പുനർജനി കേസ്: വി.ഡി സതീശനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പുനർജനി കേസ്: വി.ഡി സതീശനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

'പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതും മാന്തിയെടുക്കാൻ പയ്യന്നൂരിലെ പാർട്ടിക്ക് കരുത്തുണ്ട്': വെല്ലുവിളിയുമായി കെ.കെ. രാഗേഷ്

'പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതും മാന്തിയെടുക്കാൻ പയ്യന്നൂരിലെ പാർട്ടിക്ക് കരുത്തുണ്ട്': വെല്ലുവിളിയുമായി കെ.കെ. രാഗേഷ്

വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് ശക്തി പകരാതിരിക്കാനാണ് പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്ന് കെ.കെ. രാഗേഷ്

വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് ശക്തി പകരാതിരിക്കാനാണ് പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്ന് കെ.കെ. രാഗേഷ്

പുനലൂർ ആശുപത്രിയിൽ കൊടിയുമായി അഭിവാദ്യം ചെയ്ത സംഭവം: മഴ കാരണമാണ് പ്രവർത്തകർ അകത്തുകയറിയതെന്ന് മന്ത്രി കെ. മുരളീധരൻ

പുനലൂർ ആശുപത്രിയിൽ കൊടിയുമായി അഭിവാദ്യം ചെയ്ത സംഭവം: മഴ കാരണമാണ് പ്രവർത്തകർ അകത്തുകയറിയതെന്ന് മന്ത്രി കെ. മുരളീധരൻ

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം നേതാവ് ഐ.പി ബിനു ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം നേതാവ് ഐ.പി ബിനു ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Comments

Add a Comment

Our Channels

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റേത് അനാവശ്യ പ്രകോപനം; തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി | Malayali Media