Malayali Media
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും അതിതീവ്ര മഴ, റെഡ് അലർട്ട് പ്രഖ്യാപിച്ചു

06 Aug 202662 views 3 min read
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും അതിതീവ്ര മഴ, റെഡ് അലർട്ട് പ്രഖ്യാപിച്ചു
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി. കേരളത്തിൽ വീണ്ടും മഴ അതിതീവ്രമാകുമെന്നാണ് പുതിയ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് ജാഗ്രത നിർദ്ദേശമുള്ളത്.

അതേസമയം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരിക്കും. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാളെയും സംസ്ഥാനത്തുടനീളം വ്യാപകമായ മഴ തുടരാൻ സാധ്യതയുണ്ട്. നിലവിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:#heavy rain#red alert#orange alert#yello alert
Advertisement

Comments

Add a Comment

Our Channels

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും അതിതീവ്ര മഴ, റെഡ് അലർട്ട് പ്രഖ്യാപിച്ചു | Malayali Media