Malayali Media
Kerala

ഇടുക്കിയിൽ റെഡ് അലർട്ട്; രാത്രികാല യാത്രയ്ക്കും ടൂറിസത്തിനും വിലക്കേർപ്പെടുത്തി ജില്ലാ ഭരണകൂടം

06 Aug 202649 views 3 min read
ഇടുക്കിയിൽ റെഡ് അലർട്ട്; രാത്രികാല യാത്രയ്ക്കും ടൂറിസത്തിനും വിലക്കേർപ്പെടുത്തി ജില്ലാ ഭരണകൂടം
Advertisement

റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തി ജില്ലാ ഭരണകൂടം. പുഴകളിലും മറ്റു ജലാശയങ്ങളിലുമുള്ള ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള സകല ജലവിനോദങ്ങൾക്കും പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ എല്ലാവിധ വിനോദസഞ്ചാരങ്ങൾക്കും സാഹസിക വിനോദങ്ങൾക്കും അനുമതിയുണ്ടായിരിക്കില്ല. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളാൻ തഹസിൽദാർമാർക്ക് ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

മലയോര മേഖലകളിൽ രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു. കൂടാതെ, ഖനന പ്രവൃത്തികൾക്കും മണ്ണെടുപ്പിനും വിലക്കുണ്ട്. തൊഴിലുറപ്പ് ജോലികൾ, തോട്ടം മേഖലയിലെ പ്രവൃത്തികൾ, ദേശീയപാത നിർമ്മാണ ജോലികൾ എന്നിവയും നിർത്തിവെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Tags:#idukki#kerala rain#red alert
Advertisement

Related News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും അതിതീവ്ര മഴ, റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും അതിതീവ്ര മഴ, റെഡ് അലർട്ട് പ്രഖ്യാപിച്ചു

മതിയായ സുരക്ഷയും നിയമസാധുതയുമില്ല: അനധികൃത വാക്വം ലിഫ്റ്റുകൾ തടയാൻ ഹൈക്കോടതി ഉത്തരവ്

മതിയായ സുരക്ഷയും നിയമസാധുതയുമില്ല: അനധികൃത വാക്വം ലിഫ്റ്റുകൾ തടയാൻ ഹൈക്കോടതി ഉത്തരവ്

പുനർജനി കേസ്: വി.ഡി സതീശനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പുനർജനി കേസ്: വി.ഡി സതീശനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

'പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതും മാന്തിയെടുക്കാൻ പയ്യന്നൂരിലെ പാർട്ടിക്ക് കരുത്തുണ്ട്': വെല്ലുവിളിയുമായി കെ.കെ. രാഗേഷ്

'പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതും മാന്തിയെടുക്കാൻ പയ്യന്നൂരിലെ പാർട്ടിക്ക് കരുത്തുണ്ട്': വെല്ലുവിളിയുമായി കെ.കെ. രാഗേഷ്

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റേത് അനാവശ്യ പ്രകോപനം; തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റേത് അനാവശ്യ പ്രകോപനം; തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി

Comments

Add a Comment

Our Channels

ഇടുക്കിയിൽ റെഡ് അലർട്ട്; രാത്രികാല യാത്രയ്ക്കും ടൂറിസത്തിനും വിലക്കേർപ്പെടുത്തി ജില്ലാ ഭരണകൂടം | Malayali Media