Malayali Media
Kerala

'പിണറായി വിജയൻ ആഹാരം കഴിച്ച കാര്യം ആരും ചർച്ച ചെയ്തില്ലല്ലോ'; ഹെലികോപ്റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ. മുരളീധരൻ

03 Aug 20263 views 3 min read
'പിണറായി വിജയൻ ആഹാരം കഴിച്ച കാര്യം ആരും ചർച്ച ചെയ്തില്ലല്ലോ'; ഹെലികോപ്റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ. മുരളീധരൻ
Advertisement

തിരുവനന്തപുരം: വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിന്റെയും ഹെലികോപ്റ്റർ ഉപയോഗിച്ചതിന്റെയും പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉയരുന്ന ആക്ഷേപങ്ങളെ തള്ളി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്ത്. കുറ്റപ്പെടുത്താൻ മറ്റ് വിഷയങ്ങളില്ലാത്തതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഉച്ചസമയത്ത് ആരായാലും ആഹാരം കഴിക്കുമെന്നും, പ്രകൃതിദുരന്തത്തെപ്പോലും ചിലർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

"പിണറായി വിജയൻ ഭക്ഷണം കഴിച്ചതിനെക്കുറിച്ച് നമ്മളാരും സംസാരിച്ചിട്ടില്ലല്ലോ. ഔദ്യോഗികമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. ആ യാത്രയ്ക്കിടയിലാണ് അദ്ദേഹം ഭാര്യാപിതാവിനെ സന്ദർശിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല എന്ന് കുറ്റപ്പെടുത്തുന്നതും നിങ്ങളൊക്കെത്തന്നെയാകും," കെ. മുരളീധരൻ വ്യക്തമാക്കി.

ഇതിനുപുറമെ, കനത്ത മഴയെത്തുടർന്ന് പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ കർശന ജാഗ്രത പുലർത്തണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആര്‍ക്കും എലിപ്പനി വരില്ലെന്നും അദ്ദേഹം പറഞ്ഞു. . നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ദുരിതാശ്വാസ കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. മരുന്നുകളുടെ കുറവുണ്ടെന്ന തരത്തിലുള്ള യാതൊരു പരാതിയും സർക്കാരിനോ ആരോഗ്യവകുപ്പിനോ ഇതുവരെ ലഭിച്ചിട്ടില്ല. മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ക്യാമ്പുകളിൽ മരുന്ന് ക്ഷാമമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisement

Related News

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ കർശന നിർദേശം; കശുവണ്ടി അഴിമതിക്കേസ് പ്രതി കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ കർശന നിർദേശം; കശുവണ്ടി അഴിമതിക്കേസ് പ്രതി കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

'ഞാൻ ആഹാരം കഴിക്കാൻ പാടില്ലേ? നടക്കുന്നത് ക്രൂരമായ അപവാദപ്രചാരണം; ഹെലികോപ്റ്റർ യാത്ര സർക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ല': വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

'ഞാൻ ആഹാരം കഴിക്കാൻ പാടില്ലേ? നടക്കുന്നത് ക്രൂരമായ അപവാദപ്രചാരണം; ഹെലികോപ്റ്റർ യാത്ര സർക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ല': വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

മിന്നൽ പ്രളയങ്ങൾ പ്രവചിക്കുന്നതിൽ കാലാവസ്ഥാ വകുപ്പിന് പരിമിതികളുണ്ട്; ഏത് അലർട്ടിലും പ്രതിസന്ധികളെ നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി എ.പി. അനിൽകുമാർ

മിന്നൽ പ്രളയങ്ങൾ പ്രവചിക്കുന്നതിൽ കാലാവസ്ഥാ വകുപ്പിന് പരിമിതികളുണ്ട്; ഏത് അലർട്ടിലും പ്രതിസന്ധികളെ നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി എ.പി. അനിൽകുമാർ

'ആളപായം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം, നിർമ്മാണത്തിന് അനുമതിയുണ്ടോയെന്ന് പരിശോധിക്കും'; പാണക്കാട്-മലപ്പുറം റോഡിലെ മണ്ണിടിച്ചിലിൽ പ്രതികരിച്ച് മന്ത്രി എ.പി. അനിൽകുമാർ

'ആളപായം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം, നിർമ്മാണത്തിന് അനുമതിയുണ്ടോയെന്ന് പരിശോധിക്കും'; പാണക്കാട്-മലപ്പുറം റോഡിലെ മണ്ണിടിച്ചിലിൽ പ്രതികരിച്ച് മന്ത്രി എ.പി. അനിൽകുമാർ

Comments

Add a Comment

Our Channels

'പിണറായി വിജയൻ ആഹാരം കഴിച്ച കാര്യം ആരും ചർച്ച ചെയ്തില്ലല്ലോ'; ഹെലികോപ്റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ. മുരളീധരൻ | Malayali Media