Malayali Media
Kerala

'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടിയ അവസ്ഥ'; മുഖ്യമന്ത്രി വി.ഡി. സതീശന്റെ സൽക്കാര വിവാദത്തിൽ കടുത്ത വിമർശനവുമായി സിപിഐഎം

03 Aug 202634 views 3 min read
'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടിയ അവസ്ഥ'; മുഖ്യമന്ത്രി വി.ഡി. സതീശന്റെ സൽക്കാര വിവാദത്തിൽ കടുത്ത വിമർശനവുമായി സിപിഐഎം
Advertisement

തിരുവനന്തപുരം: കനത്ത മഴയും പ്രളയവും സംസ്ഥാനത്ത് വലിയ നാശം വിതയ്ക്കുന്നതിനിടെ, യൂത്ത് ലീഗ് നേതാവ് ഒരുക്കിയ വിരുന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്നിഹിതനായതിനെതിരെ സിപിഐഎം ശക്തമായി രംഗത്ത്. ജീവൻ രക്ഷിക്കാൻ ജനങ്ങൾ ഭയപ്പാടോടെ നെട്ടോട്ടമോടുമ്പോഴാണ് പൊന്നാനിയിലെ സൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കുചേർന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി നൽകുന്നതിലും ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിലും വലിയ വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റവുമധികം മഴ ലഭിച്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞദിവസം രാവിലെ വരെയും വെറും ഓറഞ്ച് അലർട്ട് മാത്രമാണ് നിലവിലുണ്ടായിരുന്നത്. പിന്നീട് റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോഴേക്കും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു എന്നത് ഭരണരംഗത്തെ കെടുകാര്യസ്ഥതയാണ് തുറന്നുകാട്ടുന്നതെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

Tags:#mv govindhan#cpim#rain#monsoon
Advertisement

Related News

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ കർശന നിർദേശം; കശുവണ്ടി അഴിമതിക്കേസ് പ്രതി കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ കർശന നിർദേശം; കശുവണ്ടി അഴിമതിക്കേസ് പ്രതി കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

'പിണറായി വിജയൻ ആഹാരം കഴിച്ച കാര്യം ആരും ചർച്ച ചെയ്തില്ലല്ലോ'; ഹെലികോപ്റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ. മുരളീധരൻ

'പിണറായി വിജയൻ ആഹാരം കഴിച്ച കാര്യം ആരും ചർച്ച ചെയ്തില്ലല്ലോ'; ഹെലികോപ്റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ. മുരളീധരൻ

'ഞാൻ ആഹാരം കഴിക്കാൻ പാടില്ലേ? നടക്കുന്നത് ക്രൂരമായ അപവാദപ്രചാരണം; ഹെലികോപ്റ്റർ യാത്ര സർക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ല': വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

'ഞാൻ ആഹാരം കഴിക്കാൻ പാടില്ലേ? നടക്കുന്നത് ക്രൂരമായ അപവാദപ്രചാരണം; ഹെലികോപ്റ്റർ യാത്ര സർക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ല': വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

മിന്നൽ പ്രളയങ്ങൾ പ്രവചിക്കുന്നതിൽ കാലാവസ്ഥാ വകുപ്പിന് പരിമിതികളുണ്ട്; ഏത് അലർട്ടിലും പ്രതിസന്ധികളെ നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി എ.പി. അനിൽകുമാർ

മിന്നൽ പ്രളയങ്ങൾ പ്രവചിക്കുന്നതിൽ കാലാവസ്ഥാ വകുപ്പിന് പരിമിതികളുണ്ട്; ഏത് അലർട്ടിലും പ്രതിസന്ധികളെ നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി എ.പി. അനിൽകുമാർ

Comments

Add a Comment

Our Channels

'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടിയ അവസ്ഥ'; മുഖ്യമന്ത്രി വി.ഡി. സതീശന്റെ സൽക്കാര വിവാദത്തിൽ കടുത്ത വിമർശനവുമായി സിപിഐഎം | Malayali Media