ജില്ലയിൽ മഴ കനത്ത പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകൾ ഉപേക്ഷിക്കണമെന്നും വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈത്തിരി, ലക്കിടി എന്നീ മേഖലകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയതിനാൽ വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള അടിയന്തര സ്വഭാവമില്ലാത്ത സഞ്ചാരങ്ങളിൽ നിന്നും ആളുകൾ വിട്ടുനിൽക്കണം.
അത്യാവശ്യ സർവീസുകളുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും ചുരത്തിലൂടെ സഞ്ചരിക്കാൻ അനുമതി നൽകുക. ഇതിനുപുറമെ, വലിയ ചരക്കുവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും മേഖലയിൽ സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.





