സംസ്ഥാനത്ത് കാലവർഷ മുന്നറിയിപ്പുകളിൽ മാറ്റം . തൃശൂർ ജില്ലയിലും മഴ അതിശക്തമാകാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് അവിടെയും റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് ആകെ 9 ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ. ശേഷിക്കുന്ന ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. പാലക്കാട്, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.





