Malayali Media
Kerala

ജലനിരപ്പ് പരമാവധി ശേഷിയിലെത്തി: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; മുന്നറിയിപ്പ്

01 Aug 202659 views 3 min read
ജലനിരപ്പ് പരമാവധി ശേഷിയിലെത്തി: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി;  മുന്നറിയിപ്പ്
Advertisement

നെയ്യാർ അണക്കെട്ടിന്റെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 84.750 മീറ്ററിലേക്ക് നിലവിലെ ജലനിരപ്പ് എത്തിയതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചത്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ നിലവിൽ ശക്തമായ നീരൊഴുക്കാണുള്ളത്. കൂടാതെ വനമേഖലകളിലും മഴ തീവ്രമായിട്ടുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ നെയ്യാറിന്റെ കരകളിൽ കഴിയുന്ന ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Tags:#monsoon#rain alert#neyyar dam
Advertisement

Comments

Add a Comment

Our Channels

ജലനിരപ്പ് പരമാവധി ശേഷിയിലെത്തി: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; മുന്നറിയിപ്പ് | Malayali Media