Malayali Media
Kerala

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; അടിയന്തര സഹായത്തിന് 4 കൺട്രോൾ റൂമുകൾ സജ്ജമാക്കി

Admin User01 Aug 202635 views 3 min read
വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; അടിയന്തര സഹായത്തിന് 4 കൺട്രോൾ റൂമുകൾ സജ്ജമാക്കി
Advertisement

വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. കാവുമന്ദം വില്ലേജിലെ തയ്യിൽ ഉന്നതി പ്രദേശത്ത് വെള്ളം കയറിയതിനെ തുടർന്ന് എട്ട് കുടുംബങ്ങളിൽ നിന്നായി 24 പേരെ കാപ്പുവയൽ ജി.എൽ.പി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

പ്രതിസന്ധി ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി ജില്ലയിലുടനീളം നാല് കൺട്രോൾ റൂമുകളാണ് തുറന്നിട്ടുള്ളത്.

ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ:

  • ജില്ലാതല കൺട്രോൾ റൂം: 04936 204151, 9526804151, 8078409770
  • വൈത്തിരി താലൂക്ക്: 04936 256100, 04936 255229, 8590842965, 9447097705
  • ബത്തേരി താലൂക്ക്: 04936 220296, 04936 223355, 6238461385, 9447097707
  • മാനന്തവാടി താലൂക്ക്: 04935 240231, 04935 241111, 9446637748, 9447097704

ഇതിനുപുറമെ 1077 എന്ന ടോൾഫ്രീ നമ്പറിലൂടെയും പൊതുജനങ്ങൾക്ക് സേവനം ലഭ്യമാകും.

Tags:#MONSOON#HEAVY RAIN
Advertisement

Comments

Add a Comment

Our Channels

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; അടിയന്തര സഹായത്തിന് 4 കൺട്രോൾ റൂമുകൾ സജ്ജമാക്കി | Malayali Media