Malayali Media
Kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി; മോശം കാലാവസ്ഥ മൂലം തിരച്ചിൽ ദുഷ്‌കരം

01 Aug 202650 views 3 min read
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി; മോശം കാലാവസ്ഥ മൂലം തിരച്ചിൽ ദുഷ്‌കരം
Advertisement

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽപ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നിവരെയാണ് കടലിൽ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട വള്ളം. ഈ വള്ളത്തിൽ ഇവർ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.

ആളുകളെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് വള്ളം മറിഞ്ഞ വിവരം അറിയുന്നത്. നിലവിൽ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, കടലിലെ രൂക്ഷമായ തിരമാലകളും വെളിച്ചക്കുറവും തിരച്ചിൽ നടപടികൾക്ക് കടുത്ത തടസ്സം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം ജില്ലയിൽ മണിക്കൂറുകളായി തോരാതെ പെയ്യുന്ന കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നു.

Tags:#thiruvananthapuram#rain#monsoon
Advertisement

Comments

Add a Comment

Our Channels

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി; മോശം കാലാവസ്ഥ മൂലം തിരച്ചിൽ ദുഷ്‌കരം | Malayali Media