വിവിധ ജില്ലകളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലൂടെ ഒഴുകുന്ന പുഴകളിലാണ് പ്രധാനമായും പ്രളയ മുന്നറിയിപ്പ് നിലനിൽക്കുന്നത്.
വിവിധ നദികളിലെ സ്റ്റേഷനുകളിൽ പ്രഖ്യാപിച്ചിട്ടുള്ള അലർട്ടുകൾ താഴെ നൽകുന്നു:
ഓറഞ്ച് അലർട്ട്:
- എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ)
- കൊല്ലം: കല്ലട (പുനലൂർ സ്റ്റേഷൻ)
- കോട്ടയം: മീനച്ചിലാറ് (പാലാ സ്റ്റേഷൻ), മണിമല (മണിമല സ്റ്റേഷൻ)
- പത്തനംതിട്ട: പമ്പ (കുരുടമണ്ണിൽ സ്റ്റേഷൻ), അച്ചൻകോവിലാറ് (കല്ലേലി സ്റ്റേഷൻ)
യെല്ലോ അലർട്ട്:
- എറണാകുളം: മൂവാറ്റുപുഴ നദി (കക്കടശേരി സ്റ്റേഷൻ)
പരാമർശിച്ചിരിക്കുന്ന നദികളിൽ ഇറങ്ങുന്നതിനും അക്കരയ്ക്ക് കടക്കുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പുഴയോരങ്ങളിൽ വസിക്കുന്നവർ ഉയർന്ന ജാഗ്രത പുലർത്തണം. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ സന്നദ്ധരാകണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.





