Malayali Media
Kerala

മഴക്കെടുതി: ഏതു അടിയന്തര സാഹചര്യവും തരണം ചെയ്യാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പുനരധിവാസ നടപടികൾ ത്വരിതപ്പെടുത്തും, അപകടമേഖലകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം

01 Aug 202663 views 3 min read
മഴക്കെടുതി: ഏതു അടിയന്തര സാഹചര്യവും തരണം ചെയ്യാൻ സജ്ജമെന്ന് മുഖ്യമന്ത്രി
Advertisement

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളും കനത്ത മഴയും സൃഷ്ടിക്കുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിനായി എൻ.ഡി.ആർ.എഫ്, പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാസേനകൾ പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അപകടങ്ങളിൽ പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാനും ദുരിതാശ്വാസ-പുനരധിവാസ നടപടികൾ വേഗത്തിലാക്കാനും ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിതീവ്ര മഴയും തുടർന്നുണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവരുമായി ടെലിഫോൺ മാർഗ്ഗം വിവരങ്ങൾ ആരാഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പുറമെ, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി രാവിലെ 11 മണിക്ക് റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:#vd satheeshan#heavy rain
Advertisement

Comments

Add a Comment

Our Channels

മഴക്കെടുതി: ഏതു അടിയന്തര സാഹചര്യവും തരണം ചെയ്യാൻ സജ്ജമെന്ന് മുഖ്യമന്ത്രി | Malayali Media