Malayali Media
Kerala

കനത്ത മഴ: ആരോഗ്യ വകുപ്പ് അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

01 Aug 202668 views 3 min read
കനത്ത മഴ: ആരോഗ്യ വകുപ്പ് അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
Advertisement

സംസ്ഥാനത്തെ പല ജില്ലകളിലും തോരാതെ പെയ്യുന്ന അതിശക്തമായ മഴയുടെ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരുവാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ഇതനുസരിച്ച് ഇന്ന് രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷിയുടെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ആരംഭിച്ചിട്ടുണ്ട്.

എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർമാരും യോഗത്തിൽ സംബന്ധിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തന ഏകോപനം, പ്രാദേശികമായി ഒരുക്കേണ്ട പ്രതിരോധ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് കൈമാറും. ഒരോ ജില്ലയിലെയും നിലവിലെ പ്രകൃതിക്ഷോഭ സാഹചര്യം വിലയിരുത്തിയതിനു ശേഷമായിരിക്കും മേൽനടപടികൾ കൈക്കൊള്ളുക.

Tags:#k muraleedharan#heavy rain
Advertisement

Comments

Add a Comment

Our Channels

കനത്ത മഴ: ആരോഗ്യ വകുപ്പ് അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ | Malayali Media