Malayali Media
Kerala

റെഡ് അലർട്ട്: കാസർകോട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് വിലക്ക്; ജലാശയങ്ങളിലെ വിനോദങ്ങൾക്കും നിരോധനം

Admin User01 Aug 202648 views 3 min read
റെഡ് അലർട്ട്: കാസർകോട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് വിലക്ക്; ജലാശയങ്ങളിലെ വിനോദങ്ങൾക്കും നിരോധനം
Advertisement

അതിശക്തമായ മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, പൊതുജന സുരക്ഷ മുൻനിർത്തി കാസർഗോഡ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. റാണിപുരം ഹിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിനാണ് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ പുഴകളും തോടുകളും ഉൾപ്പെടെയുള്ള പ്രദേശത്തെ മുഴുവൻ ജലാശയങ്ങളിലും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രവർത്തനങ്ങളും നടത്തുവാൻ പാടില്ലെന്നും കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:#rain alert#kasargod
Advertisement

Comments

Add a Comment

Our Channels

റെഡ് അലർട്ട്: കാസർകോട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് വിലക്ക്; ജലാശയങ്ങളിലെ വിനോദങ്ങൾക്കും നിരോധനം | Malayali Media