Malayali Media
Kerala

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം

Admin User25 Jul 202619 views 3 min read
ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം
Advertisement

തിരുവനന്തപുരം: ശബരിമലയിലെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തിരഞ്ഞെടുത്തു. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്മദത്തൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തുചേർന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ മൂലം ചിങ്ങമാസ പൂജകൾക്കായി നടതുറക്കുമ്പോൾ തനിക്ക് ചുമതല നിർവഹിക്കാൻ സാധിക്കില്ലെന്നും, പകരം മകനെ തന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും കാണിച്ച് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് നേരത്തെ കത്തുനൽകിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ഈ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്ന് കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെടെയുള്ള പ്രമുഖ തന്ത്രിമാർ അടങ്ങിയ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയും, അവർ ഇന്നലെ തിരുവനന്തപുരത്തെ ബോർഡ് ആസ്ഥാനത്തെത്തി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 

കണ്ഠരര് ബ്രഹ്മദത്തന് മതിയായ താന്ത്രിക അറിവും പൂജാക്രമങ്ങളിൽ പ്രവീണ്യവുമുണ്ടെന്ന് മൂന്നംഗ സമിതി ബോർഡിന് ഉറപ്പുനൽകി. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. ചിങ്ങമാസ പൂജകൾക്കായി നടതുറക്കുമ്പോൾ ബ്രഹ്മദത്തനായിരിക്കും തന്ത്രി സ്ഥാനത്തുണ്ടാകുക.

Tags:#sabarimala
Advertisement

Related News

വീണയുടെ സ്ഥാപനത്തിന് കരാർ നൽകിയത് പിണറായിയുമായുള്ള ബന്ധം കാരണം: ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

വീണയുടെ സ്ഥാപനത്തിന് കരാർ നൽകിയത് പിണറായിയുമായുള്ള ബന്ധം കാരണം: ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

താൻ വർഗീയത പരത്തുന്നതായി ആരോപിക്കാൻ എന്താണ് അടിസ്ഥാനം?; മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണമെന്ന് പിണറായി വിജയൻ

താൻ വർഗീയത പരത്തുന്നതായി ആരോപിക്കാൻ എന്താണ് അടിസ്ഥാനം?; മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണമെന്ന് പിണറായി വിജയൻ

ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ നിഷ്ക്രിയത്വം; ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഇന്ന് മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരത്തിലേക്ക്

ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ നിഷ്ക്രിയത്വം; ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഇന്ന് മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരത്തിലേക്ക്

മരിച്ച അമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ പൂജ നടത്തിയതായി സംഭവം; ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

മരിച്ച അമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ പൂജ നടത്തിയതായി സംഭവം; ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

വൈദ്യുതി തടസ്സം ചോദ്യം ചെയ്യാൻ KSEB ഓഫീസിലെത്തി ജീവനക്കാരോട് തട്ടിക്കയറി; നാട്ടുകാരായ 5 പേർക്കെതിരെ കേസ്

വൈദ്യുതി തടസ്സം ചോദ്യം ചെയ്യാൻ KSEB ഓഫീസിലെത്തി ജീവനക്കാരോട് തട്ടിക്കയറി; നാട്ടുകാരായ 5 പേർക്കെതിരെ കേസ്

Comments

Add a Comment

Our Channels

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം | Malayali Media