Malayali Media
Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മദ്യലഹരിയിൽ യുവാക്കളുടെ വിളയാട്ടം; സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് നേരെ അസഭ്യവർഷം

24 Jul 20265 views 3 min read
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മദ്യലഹരിയിൽ യുവാക്കളുടെ വിളയാട്ടം; സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് നേരെ അസഭ്യവർഷം
Advertisement

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മദ്യലഹരിയിലായ യാത്രാക്കാരായ യുവാക്കളുടെ അതിക്രമം. ഇന്നലെ അർദ്ധരാത്രിയോടെ കൈയിൽ ഇരുമ്പുദണ്ഡുമായാണ് ഇവർ വിമാനത്താവളത്തിൽ എത്തിയത്. ഡൽഹിയിലെ സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് പോകുന്ന കേരളാ പോലീസുകാരാണെന്ന് അവകാശപ്പെട്ടായിരുന്നു ഇവരുടെ അക്രമസ്വഭാവം. 

സ്‌പൈസ് ജെറ്റ് ജീവനക്കാരോട് ഇവർ അസഭ്യം പറയുകയും ചെയ്തു. പിന്നീട് സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് യുവാക്കളിൽ നിന്ന് ഇരുമ്പ് ദണ്ഡ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാക്കളെ തുടർനടപടികളൊന്നും കൂടാതെ സിഐഎസ്എഫ് പിന്നീട് വെറുതെ വിട്ടയച്ചു.

Tags:#cial
Advertisement

Comments

Add a Comment

Our Channels

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മദ്യലഹരിയിൽ യുവാക്കളുടെ വിളയാട്ടം; സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് നേരെ അസഭ്യവർഷം | Malayali Media