Malayali Media
Kerala

'പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം' മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ജിന്റോ ജോൺ.

സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ രൂക്ഷവിമർശനവുമായി കെപിസിസി വക്താവ് ജിന്റോ ജോൺ.

17 Jul 202638 views 3 min read
'പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം' മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ജിന്റോ ജോൺ.
Advertisement

തിരുവനന്തപുരം :  ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ രൂക്ഷവിമർശനവുമായി കെപിസിസി വക്താവ് ജിന്റോ ജോൺ.  

 ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. അധികാരത്തിലെത്തിയാൽ കടന്നുവന്ന വഴികളും സഹായിച്ച മനുഷ്യരെയും മറക്കുന്നത് രാജശീലമാണെന്നും, പറഞ്ഞതെല്ലാം മറക്കുന്ന 'രാഷ്ട്രീയ അൽഷിമേഴ്‌സ്' ബാധിച്ച ഭരണാധികാരികൾക്ക് സ്തുതിപാഠകരായ ഭക്തരുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാണെന്നും അദ്ദേഹം പരിഹസിച്ചു. നീതിക്കായി കാത്തിരിക്കുന്ന സാധാരണക്കാർക്ക് തീരുമാനങ്ങളെടുക്കുന്ന രാജസദസ്സുകളിൽ പ്രവേശനമില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ജിന്റോ കുറ്റപ്പെടുത്തി. 

Advertisement

Comments

Add a Comment

Our Channels

'പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം' മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ജിന്റോ ജോൺ. | Malayali Media