Malayali Media
India

രസഗുളയെന്ന് തെറ്റിദ്ധരിച്ച് നാടൻ ബോംബ് കടിച്ച യുവാവ് മരിച്ചു; ബോംബ് കൈമാറിയ അയൽവാസി പൊലീസ് കസ്റ്റഡിയിൽ

13 Nov 20261 views 3 min read
രസഗുളയെന്ന് തെറ്റിദ്ധരിച്ച് നാടൻ ബോംബ് കടിച്ച യുവാവ് മരിച്ചു; ബോംബ് കൈമാറിയ അയൽവാസി പൊലീസ് കസ്റ്റഡിയിൽ
Advertisement

ഭോപ്പാൽ: മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലുള്ള പഡാരിയ ഛാന്ത ഗ്രാമത്തിൽ രസഗുളയെന്ന് കരുതി നാടൻ ബോംബ് വായിലിട്ട് കടിച്ച രാജേന്ദ്ര ബറോട്ടിയ എന്ന യുവാവ് മരിച്ചു. യുവാവിന് രസഗുളയെന്ന് പറഞ്ഞ് ബോംബ് നൽകിയ അയൽവാസി രാം ഭാഗത്ത് ബറോട്ടിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാട്ടുപന്നികളെ കൊല്ലാൻ ഉപയോഗിക്കുന്ന നാടൻ ബോംബാണ് ഇന്നലെ നടന്ന അപകടത്തിൽ പൊട്ടിത്തെറിച്ചത്. ഭക്ഷണം കഴിച്ച ശേഷം വീടിന് മുന്നിൽ വിശ്രമിക്കുകയായിരുന്ന രാജേന്ദ്രയുടെ അടുത്തെത്തിയ അയൽവാസി രസഗുളയെന്ന് തെറ്റിദ്ധരിപ്പിച്ച് ബോംബ് കൈമാറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഉടനടി അത് വായിലിട്ടതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും രാജേന്ദ്രയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. വീട്ടുകാർ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു; പ്രതിക്കെതിരെ ബി.എൻ.എസ് സെക്ഷൻ 105 പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags:#മധ്യപ്രദേശ് വാർത്തകൾ#നാടൻ ബോംബ് സ്ഫോടനം#ഭോപ്പാൽ വാർത്തകൾ#ക്രൈം ന്യൂസ്#ദേശീയ വാർത്തകൾ#Madhya Pradesh News#Dindori Bomb Blast#Rasgulla Bomb Incident#Crime News Malayalam#National News Malayalam
Advertisement

Related News

മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ: 9 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് പട്ടികയിൽ വോട്ടർമാരുടെ എണ്ണത്തിൽ 3 ശതമാനം വരെ വർധന; കേരളത്തിൽ 1.5 ശതമാനം കൂടി

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ: 9 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് പട്ടികയിൽ വോട്ടർമാരുടെ എണ്ണത്തിൽ 3 ശതമാനം വരെ വർധന; കേരളത്തിൽ 1.5 ശതമാനം കൂടി

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാം മുന്നണി പ്രഖ്യാപിച്ച് ഒവൈസിയും ചന്ദ്രശേഖർ ആസാദും

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാം മുന്നണി പ്രഖ്യാപിച്ച് ഒവൈസിയും ചന്ദ്രശേഖർ ആസാദും

നവി മുംബൈയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് കോൺസ്റ്റബിളിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ബോണറ്റിൽ തൂങ്ങിക്കിടന്ന ഉദ്യോഗസ്ഥനെ 200 മീറ്ററോളം വലിച്ചിഴച്ചു

നവി മുംബൈയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് കോൺസ്റ്റബിളിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ബോണറ്റിൽ തൂങ്ങിക്കിടന്ന ഉദ്യോഗസ്ഥനെ 200 മീറ്ററോളം വലിച്ചിഴച്ചു

എതിരാളികളുടെ കെണിയിൽ വീഴരുതെന്നും തെറ്റായ വഴിയിൽ നീങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ടി.വി.കെ എം.എൽ.എമാരോട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

എതിരാളികളുടെ കെണിയിൽ വീഴരുതെന്നും തെറ്റായ വഴിയിൽ നീങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ടി.വി.കെ എം.എൽ.എമാരോട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

Comments

Add a Comment

Our Channels

രസഗുളയെന്ന് തെറ്റിദ്ധരിച്ച് നാടൻ ബോംബ് കടിച്ച യുവാവ് മരിച്ചു; ബോംബ് കൈമാറിയ അയൽവാസി പൊലീസ് കസ്റ്റഡിയിൽ | Malayali Media