Malayali Media
India

'കേസെടുക്കാതെ പിന്മാറില്ല'; പോലീസ് മർദ്ദനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പിയുടെ വീണ്ടും പ്രതിഷേധം

04 Sept 20267 views 3 min read
'കേസെടുക്കാതെ പിന്മാറില്ല'; പോലീസ് മർദ്ദനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പിയുടെ വീണ്ടും പ്രതിഷേധം
Advertisement

ഡൽഹി: ദേശീയ തലസ്ഥാനത്ത് വീണ്ടും കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) ശക്തമായ പ്രതിഷേധം. തങ്ങളുടെ സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചുമായെത്തിയ സി.ജെ.പി പ്രവർത്തകരെ പോലീസ് സ്റ്റേഷന് തൊട്ടുമുൻപിൽ വെച്ച് പോലീസ് തടഞ്ഞു. സൗരവ് ദാസ്, അഷുതോഷ് രംഗ ഉൾപ്പെടെയുള്ള നേതാക്കൾ പ്രവർത്തകർക്കൊപ്പം സമരത്തിൽ പങ്കുചേർന്നു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് രംഗ എന്നിവരെ പോലീസ് സ്റ്റേഷനകത്തേക്ക് കടത്തിവിട്ടു. കൂടെയെത്തിയ മറ്റ് പ്രവർത്തകർ സ്റ്റേഷന് പുറത്ത് പ്രതിഷേധം തുടരുകയാണ്. നീതി ലഭ്യമായില്ലെങ്കിൽ സമരം ജന്തർ മന്തറിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

Tags:#cjp
Advertisement

Related News

പിണറായി വിജയന്റെ പരാമർശം പ്രത്യേക മണ്ഡലത്തെ മുൻനിർത്തി മാത്രം; വിശദീകരണവുമായി എം.എ. ബേബി

പിണറായി വിജയന്റെ പരാമർശം പ്രത്യേക മണ്ഡലത്തെ മുൻനിർത്തി മാത്രം; വിശദീകരണവുമായി എം.എ. ബേബി

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കൽ നീക്കം: കേരളത്തിലെ എം.പിമാരുടെ പ്രത്യേക യോഗം വിളിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ജോൺ ബ്രിട്ടാസ്

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കൽ നീക്കം: കേരളത്തിലെ എം.പിമാരുടെ പ്രത്യേക യോഗം വിളിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ജോൺ ബ്രിട്ടാസ്

സമരത്തിൽ പങ്കെടുത്തതായി രേഖപ്പെടുത്തിയ 25 പേർ ആ സമയം തടവറയിൽ; ഡൽഹി പോലീസിന്റെ അത്യാധുനിക നിരീക്ഷണ സംവിധാനം പാളി

സമരത്തിൽ പങ്കെടുത്തതായി രേഖപ്പെടുത്തിയ 25 പേർ ആ സമയം തടവറയിൽ; ഡൽഹി പോലീസിന്റെ അത്യാധുനിക നിരീക്ഷണ സംവിധാനം പാളി

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിൽ തുടക്കം; വിശാല സംസ്ഥാന സമിതിയിലെ അജണ്ടകളും ഉപനേതാവ് പദവി തർക്കവും ചർച്ചയാകും

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിൽ തുടക്കം; വിശാല സംസ്ഥാന സമിതിയിലെ അജണ്ടകളും ഉപനേതാവ് പദവി തർക്കവും ചർച്ചയാകും

ഐ.എസ്.ആർ.ഒയ്ക്ക് അഭിമാന നിമിഷം; ജി.എസ്.എൽ.വി എഫ്-17 വിജയകരമായി ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്നു

ഐ.എസ്.ആർ.ഒയ്ക്ക് അഭിമാന നിമിഷം; ജി.എസ്.എൽ.വി എഫ്-17 വിജയകരമായി ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്നു

Comments

Add a Comment

Our Channels

'കേസെടുക്കാതെ പിന്മാറില്ല'; പോലീസ് മർദ്ദനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പിയുടെ വീണ്ടും പ്രതിഷേധം | Malayali Media