Malayali Media
India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എ പിരിച്ചുവിട്ട് ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് സി.ജെ.പി

08 Aug 202646 views 3 min read
നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എ പിരിച്ചുവിട്ട് ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് സി.ജെ.പി
Advertisement

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പിരിച്ചുവിടണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി രംഗത്തെത്തി.

സ്ഥിരമായ പ്രവർത്തന സംവിധാനമുള്ള ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് സി.ജെ.പി നേതാവ് അശുതോഷ് റാങ്ക ആവശ്യപ്പെട്ടു. 2024, 2025 വർഷങ്ങളിൽ നടന്ന നീറ്റ് പരീക്ഷകൾ ഉൾപ്പെടെയുണ്ടായ എല്ലാ ചോദ്യപേപ്പർ ചോർച്ച സംഭവങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും സി.ജെ.പി വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിലെ കാതലായ തടസ്സങ്ങൾ പരിഹരിക്കണമെന്നും അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. എൻ.ടി.എയുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

Tags:#cjp#abhijeet dipke
Advertisement

Related News

Comments

Add a Comment

Our Channels

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എ പിരിച്ചുവിട്ട് ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്ന് സി.ജെ.പി | Malayali Media