മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ കേരള ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. ഇന്ന് രാവിലെയോടെ ബസിന്റെ നിയന്ത്രണം നഷ്ടമായി തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ദുരന്തത്തിൽ കോഴിക്കോട് സ്വദേശികളായ ഡ്രൈവർ ബിജിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരണപ്പെട്ടത്. ഇതിൽ ഡ്രൈവറായ ബിജിലേഷ് താൽക്കാലിക ജീവനക്കാരനാണ്. വാഹനാപകടത്തിൽ ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.





