Malayali Media
India

വെള്ളപ്പൊക്ക ബാധിത സംസ്ഥാനങ്ങൾക്കായി 2117.85 കോടി രൂപയുടെ കേന്ദ്ര സഹായം: എസ്.ഡി.ആർ.എഫ് വിഹിതം പ്രഖ്യാപിച്ചു, പട്ടികയിൽ കേരളമില്ല

Admin User02 Aug 20261 views 3 min read
വെള്ളപ്പൊക്ക ബാധിത സംസ്ഥാനങ്ങൾക്കായി 2117.85 കോടി രൂപയുടെ കേന്ദ്ര സഹായം: എസ്.ഡി.ആർ.എഫ് വിഹിതം പ്രഖ്യാപിച്ചു, പട്ടികയിൽ കേരളമില്ല
Advertisement

ന്യൂഡൽഹി: കനത്ത പ്രളയം ദുരിതം വിതച്ച ഏഴ് സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ എസ്.ഡി.ആർ.എഫ് (SDRF) ഫണ്ട് പ്രഖ്യാപിച്ചു. മുൻകൂർ സഹായമായി ആകെ 2117.85 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. എന്നാൽ, ധനസഹായം ലഭിക്കുന്ന സംസ്ഥാനങ്ങളുടെ ഈ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, അസം എന്നീ ഏഴു സംസ്ഥാനങ്ങൾക്കാണ് നിലവിൽ ഈ തുക അനുവദിച്ചിരിക്കുന്നത്.

ഇതിനുപുറമെ, അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിലെ നിലവിലെ പ്രളയസാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനായി പ്രത്യേക മന്ത്രിതല സമിതിയെയും കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം അനുവദിച്ച തുകയിൽ ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് 500 കോടി രൂപ വീതമാണ് ലഭിക്കുക. അസമിന് 379.35 കോടിയും ഹിമാചൽ പ്രദേശിന് 193.95 കോടി രൂപയും ലഭ്യമാക്കും. അരുണാചൽ പ്രദേശിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 44.55 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.

Tags:#Flood#sdrf
Advertisement

Related News

'ശരിക്കും പ്രായം 15, എഫ്ഐആറിൽ 25' :പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

'ശരിക്കും പ്രായം 15, എഫ്ഐആറിൽ 25' :പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; പരീക്ഷാ തട്ടിപ്പുകൾ തടയാനുള്ള പുതിയ നിയമം പ്രാബല്യത്തിൽ

പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; പരീക്ഷാ തട്ടിപ്പുകൾ തടയാനുള്ള പുതിയ നിയമം പ്രാബല്യത്തിൽ

പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുവതിക്കെതിരെ കേസ്; ബി.ജെ.പി ഐ.ടി സെല്ലിനും നേതാക്കൾക്കുമെതിരെ എപ്പോഴാണ് നടപടിയെന്ന് അഭിജീത് ദീപ്‌കെ

പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുവതിക്കെതിരെ കേസ്; ബി.ജെ.പി ഐ.ടി സെല്ലിനും നേതാക്കൾക്കുമെതിരെ എപ്പോഴാണ് നടപടിയെന്ന് അഭിജീത് ദീപ്‌കെ

'ഹായ് ഫ്രണ്ട്‌സ്, നിങ്ങൾക്കായാണ് ഞാൻ ജീവിക്കുന്നത്'; അപകീർത്തികരമായ പരാമർശങ്ങൾക്ക് മാപ്പുനൽകുന്നതായി പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ സന്ദേശം

'ഹായ് ഫ്രണ്ട്‌സ്, നിങ്ങൾക്കായാണ് ഞാൻ ജീവിക്കുന്നത്'; അപകീർത്തികരമായ പരാമർശങ്ങൾക്ക് മാപ്പുനൽകുന്നതായി പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ സന്ദേശം

ഭരണമേറ്റതു മുതൽ കേരളം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് വി.ഡി. സതീശൻ തെളിയിക്കുന്നു; സതീശന്റെ നുണപ്രചാരണങ്ങൾ യു.ഡി.എഫ് എം.പിമാർ തന്നെ പൊളിച്ചടുക്കിയെന്ന് ആദർശ് എം. സജി

ഭരണമേറ്റതു മുതൽ കേരളം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് വി.ഡി. സതീശൻ തെളിയിക്കുന്നു; സതീശന്റെ നുണപ്രചാരണങ്ങൾ യു.ഡി.എഫ് എം.പിമാർ തന്നെ പൊളിച്ചടുക്കിയെന്ന് ആദർശ് എം. സജി

Comments

Add a Comment

Our Channels

വെള്ളപ്പൊക്ക ബാധിത സംസ്ഥാനങ്ങൾക്കായി 2117.85 കോടി രൂപയുടെ കേന്ദ്ര സഹായം: എസ്.ഡി.ആർ.എഫ് വിഹിതം പ്രഖ്യാപിച്ചു, പട്ടികയിൽ കേരളമില്ല | Malayali Media