Malayali Media
India

പരീക്ഷാ ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പാസാക്കിയത് ശബ്ദവോട്ടോടെ

29 Jul 202621 views 3 min read
പരീക്ഷാ ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം
Advertisement

ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കും ചോദ്യപ്പേപ്പർ ചോർത്തുന്നതിനും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ഭേദഗതി ബില്ലിന് ലോക്‌സഭ അംഗീകാരം നൽകി. സഭയിൽ മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ശബ്ദവോട്ടോടെയാണ് ഈ ബിൽ പാസാക്കിയെടുത്തത്. ഇതിനിടെ പ്രതിപക്ഷം മുന്നോട്ടുവെച്ച നിർദേശങ്ങൾ വോട്ടിനിട്ട് പരാജയപ്പെടുത്തുകയും ചെയ്തു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഈ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.

പുതിയ ഭേദഗതി പ്രകാരം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകളിലെ തടവുശിക്ഷ അഞ്ചു മുതൽ പത്തു വർഷം വരെയായി വർദ്ധിപ്പിക്കും. നിലവിലിത് മൂന്നു മുതൽ അഞ്ചു വർഷം വരെയായിരുന്നു. ഇതിന് പുറമെ, പത്ത് ലക്ഷമായിരുന്ന പിഴത്തുക 50 ലക്ഷം രൂപ വരെയാക്കി ഉയർത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്.

പരീക്ഷകൾ നടത്തുന്നതിൽ വീഴ്ചകളോ ക്രമക്കേടുകളോ വരുത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്ന പിഴ ഒരു കോടിയിൽ നിന്നും അഞ്ച് കോടി രൂപയായി വർദ്ധിപ്പിക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം. കൂടാതെ ഇത്തരം ഏജൻസികൾക്ക് ഭാവിയിൽ പൊതുപരീക്ഷകൾ നടത്തുന്നതിൽ നിന്നും എട്ട് വർഷത്തെ വിലക്കും ഏർപ്പെടുത്തും. പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണ നടപടികൾ കൃത്യം രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന സുപ്രധാന നിർദേശവും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:#lok sabha#public exam amendment#cjp#rahul gandhi
Advertisement

Related News

'ജനാധിപത്യം സംരക്ഷിക്കുന്നതിൽ കങ്കണയേക്കാൾ മുൻപന്തിയിൽ യുവതലമുറയാണ്'; ബി.ജെ.പി എം.പിയുടെ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി സൗരവ് ദാസ്

'ജനാധിപത്യം സംരക്ഷിക്കുന്നതിൽ കങ്കണയേക്കാൾ മുൻപന്തിയിൽ യുവതലമുറയാണ്'; ബി.ജെ.പി എം.പിയുടെ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി സൗരവ് ദാസ്

അമിത് ഷായ്ക്ക് തന്നെ ലോക്‌സഭയിൽ നേരിടാൻ ഭയമെന്ന് രാഹുൽ ഗാന്ധി

അമിത് ഷായ്ക്ക് തന്നെ ലോക്‌സഭയിൽ നേരിടാൻ ഭയമെന്ന് രാഹുൽ ഗാന്ധി

'വിദ്യാർത്ഥി വേട്ട തുടർന്നാൽ വീണ്ടും തെരുവിലിറങ്ങും'; സി.ജെ.പി പ്രതിഷേധം യുവാക്കളുടെ ഭാവിക്ക് വേണ്ടിയെന്ന് അഭിജീത് ദിപ്കെ

'വിദ്യാർത്ഥി വേട്ട തുടർന്നാൽ വീണ്ടും തെരുവിലിറങ്ങും'; സി.ജെ.പി പ്രതിഷേധം യുവാക്കളുടെ ഭാവിക്ക് വേണ്ടിയെന്ന് അഭിജീത് ദിപ്കെ

രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പ്രസംഗം: 'ബാബറി മസ്ജിദിന്റെ ഗതിവരും', കർണാടക ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണയ്ക്കെതിരെ പൊലീസ് കേസെടുത്തു

രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പ്രസംഗം: 'ബാബറി മസ്ജിദിന്റെ ഗതിവരും', കർണാടക ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണയ്ക്കെതിരെ പൊലീസ് കേസെടുത്തു

'മനുഷ്യർക്കല്ലേ അവകാശമില്ലാത്തത്, പൊലീസിന് എവിടെയും നിൽക്കാമല്ലോ'; എ.കെ.ജി ഭവനിലെ പൊലീസ് വിന്യാസത്തിൽ വിമർശനവുമായി എം.എ ബേബി

'മനുഷ്യർക്കല്ലേ അവകാശമില്ലാത്തത്, പൊലീസിന് എവിടെയും നിൽക്കാമല്ലോ'; എ.കെ.ജി ഭവനിലെ പൊലീസ് വിന്യാസത്തിൽ വിമർശനവുമായി എം.എ ബേബി

Comments

Add a Comment

Our Channels

പരീക്ഷാ ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം | Malayali Media