സി ജെ പി പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി കങ്കണ റണാവത്.പ്രക്ഷോഭ വേദിയിൽ നിന്ന് പുറത്തുവരുന്ന റീലുകൾ അറപ്പുളവാക്കുന്നതാണെന്നും അവ കാണുമ്പോൾ ഛർദ്ദിക്കാൻ തോന്നുന്നു എന്നുമാണ് കങ്കണ വ്യക്തമാക്കിയിരിക്കുന്നത്.
ജീവിതത്തിൽ ഇതുവരെ ഇത്രത്തോളം അഴുക്ക് ഒരിടത്തും കണ്ടിട്ടില്ലെന്നും ജെൻ-സിയുടെ പ്രക്ഷോഭത്തിൽ നിന്നുള്ള വീഡിയോകൾ കാണുമ്പോൾ ഓക്കാനം വരുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
"നിങ്ങൾ സ്വയം പാറ്റകളെന്ന് വിശേഷിപ്പിക്കുകയും അവരെപ്പോലെ പെരുമാറുകയും കാണപ്പെടുകയും ചെയ്യുകയാണ്. ലോകത്തെ മുഴുവൻ നിങ്ങളുടെ മാലിന്യത്തിന് കീഴിലാക്കുക മാത്രമാണ് നിങ്ങൾ ചെയ്യുന്നത്. ഓരോ ദൃശ്യവും അത്യധികം അലോസരപ്പെടുത്തുന്നതാണ്. നിങ്ങളുടെ അഴുക്കുകൾ ഈ ലോകത്തേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഈ റീലുകൾ കാണുമ്പോൾ ഭയം തോന്നുന്നു, ഇനി ഡിജിറ്റൽ ഡിറ്റോക്സ് നടത്തേണ്ടിവരും. ഇവരെയൊക്കെ ആരാണ് പെറ്റുവളർത്തുന്നത്," എന്നും കങ്കണ തന്റെ സ്റ്റോറിയിൽ കുറിച്ചു.





