ന്യൂഡൽഹി: സി.ജെ.പി നടത്തുന്ന പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ പോരായ്മകൾ സംഭവിച്ചതായി ബി.ജെ.പിയിൽ വിലയിരുത്തൽ. ധർമേന്ദ്ര പ്രധാന്റെ രാജി വൈകിയ നടപടി സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. എന്നാൽ, ഈ വിഷയം രാഷ്ട്രീയമായി മുതലെടുക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും അതിനാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകില്ലെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മന്ത്രിസഭാ പുനഃസംഘടന പൂർത്തിയാക്കിയിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും പാർട്ടി നിരീക്ഷിച്ചു. യുവാക്കളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് പരിഹരിക്കുന്നതിനായി ജനസമ്പർക്ക പരിപാടികൾ ആരംഭിക്കാനും, പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ കൂടുതൽ ശക്തമാക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
സി.ജെ.പി പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചതായി ബി.ജെ.പി വിലയിരുത്തൽ;
28 Jul 20263 views 3 min read

Advertisement
Tags:#bjp#cjp#narendra modi
Advertisement
Related News

പരീക്ഷാ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ചയ്ക്കെടുത്തു

ഡൽഹി പൊലീസിന്റെ നടപടിയിൽ സ്വതന്ത്ര അന്വേഷണം വേണം: രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.

സമരം ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഫെയ്സ് റെക്കഗ്നിഷൻ വിനിയോഗിച്ചു: പൊലീസ് നടപടിക്കെതിരെ എ.എ. റഹീം എം.പി സുപ്രീം കോടതിയിൽ

ജെൻ-സി റീലുകൾ കാണുമ്പോൾ അറപ്പും ഛർദ്ദിയും വരുന്നു'; വിദ്യാർത്ഥി സമരത്തിൽ നിന്നുള്ള സോഷ്യൽ മീഡിയ ദൃശ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കങ്കണ
