Malayali Media
Entertainment

ശ്രേഷ്ഠ ബാവാ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നമ്മുടെ ശത്രു തിന്മയാണെന്നും ശത്രുക്കളെ മിത്രങ്ങളാക്കുകയാണ് വേണ്ടതെന്നും നടൻ

Admin User24 Nov 20262 views 3 min read
ശ്രേഷ്ഠ ബാവാ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നമ്മുടെ ശത്രു തിന്മയാണെന്നും ശത്രുക്കളെ മിത്രങ്ങളാക്കുകയാണ് വേണ്ടതെന്നും നടൻ
Advertisement

കോലഞ്ചേരി: കാലംചെയ്ത ശ്രേഷ്ഠ കാതോലിക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ശ്രേഷ്ഠ ബാവാ പുരസ്കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സംഭാവനകൾ പരിഗണിച്ച് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

ഇത്തരമൊരു പുരസ്കാരം നൽകാൻ തീരുമാനിച്ചതിൽ വലിയ അർത്ഥങ്ങളുണ്ടെന്നും മനുഷ്യന്റെ യഥാർത്ഥ ശത്രു തിന്മയാണെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നതുവരെ മനസ്സിലേക്ക് വെറുപ്പും അപരവിദ്വേഷവും കുത്തിക്കയറ്റുന്ന കാര്യങ്ങളാണ് കണ്ടും കേട്ടും കൊണ്ടിരിക്കുന്നതെന്നും, വെറുപ്പ് തിന്മയുടെ പ്രതീകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോംബിട്ടോ വെടിവെച്ചോ ആളെവിട്ട് തല്ലിച്ചോ അല്ല, മറിച്ച് ശത്രുക്കളെ മിത്രങ്ങളാക്കിയാണ് ഇല്ലാതാക്കേണ്ടതെന്നും അവർ മുൻകൈ എടുത്തില്ലെങ്കിലും നമ്മൾ അതിന് തയ്യാറാകണമെന്നും മമ്മൂട്ടി വ്യക്തമാക്കി. പണമോ എ.സി കാറോ ബംഗ്ലാവോ സൗകര്യങ്ങളോ അല്ല, ജീവിതത്തിൽ ഏറ്റവും കൂടുതൽ ആനന്ദം നൽകുന്നത് സമാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:#മമ്മൂട്ടി#ശ്രേഷ്ഠ ബാവാ പുരസ്കാരം#ബസേലിയോസ് തോമസ് പ്രഥമൻ ബാവ#ബസേലിയോസ് ജോസഫ് ബാവ#കോലഞ്ചേരി#എറണാകുളം വാർത്തകൾ#കേരള വാർത്തകൾ#Mammootty#Shreshta Bava Award#Baselios Thomas I#Kolenchery News Malayalam#Kerala News
Advertisement

Comments

Add a Comment

Our Channels

ശ്രേഷ്ഠ ബാവാ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നമ്മുടെ ശത്രു തിന്മയാണെന്നും ശത്രുക്കളെ മിത്രങ്ങളാക്കുകയാണ് വേണ്ടതെന്നും നടൻ | Malayali Media