ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ആദ്യദിനത്തിൽ തന്നെ തിയേറ്ററിലെത്തി കണ്ട് അഭിനന്ദനങ്ങളുമായി മകൾ സൗന്ദര്യ രജനികാന്ത്. ചെന്നൈയിൽ സിനിമയുടെ ആദ്യപ്രദർശനം കണ്ട ശേഷം പ്രതികരിക്കവെ, മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തിന്റെ വൈകാരികമായ അവതരണം ഏറെ ആകർഷിച്ചുവെന്നും ചിത്രത്തിലെ ഇടവേള രംഗം വിസ്മയിപ്പിച്ചുവെന്നും അവർ വ്യക്തമാക്കി.
റിലീസ് ദിനത്തിൽ സൂപ്പർതാരത്തിന്റെ സിനിമ കാണാനെത്തിയ ചെന്നൈയിലെ പ്രേക്ഷകരുടെ ആവേശവും സിനിമയോടുള്ള സ്നേഹവും വ്യക്തമാക്കുന്നതായിരുന്നു തിയേറ്ററുകളിൽ നിന്നുള്ള തത്സമയ റിപ്പോർട്ടുകൾ.





