Malayali Media
Entertainment

ടൊവിനോ-നസ്രിയ കൂട്ടുകെട്ടിന്റെ ‘ഗ്രാസ്യാസ് എൽ ക്ലാസിക്കോ’; കേരളത്തിലെ ചിത്രീകരണം പൂർത്തിയായി

09 Aug 202656 views 3 min read
ടൊവിനോ-നസ്രിയ കൂട്ടുകെട്ടിന്റെ ‘ഗ്രാസ്യാസ് എൽ ക്ലാസിക്കോ’; കേരളത്തിലെ ചിത്രീകരണം പൂർത്തിയായി
Advertisement

ടൊവിനോ തോമസും നസ്രിയയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗ്രാസ്യാസ് എൽ ക്ലാസിക്കോ’യുടെ കേരളത്തിലെ ചിത്രീകരണഘട്ടം പൂർത്തിയായി. ഷെഡ്യൂൾ അവസാനിച്ചതിന്റെ സന്തോഷം അണിയറപ്രവർത്തകർ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ആഘോഷവേളയിൽ ‘നാടുവാഴികൾ’ എന്ന ചിത്രത്തിലെ ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ…’ എന്ന ഗാനം പശ്ചാത്തലത്തിൽ കേൾപ്പിച്ചതും ശ്രദ്ധേയമായി. സുഷിൻ ശ്യാമാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ഇതിനിടെ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും നേരത്തെ വ്യത്യസ്തമായ രീതിയിൽ നടന്നിരുന്നു. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ നടന്ന റയൽ-ബാഴ്സ എൽ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫ് സമയത്ത് സ്റ്റേഡിയത്തിലെ കാണികൾക്കൊപ്പമിരുന്നാണ് ടൊവിനോയും നസ്രിയയും ചേർന്ന് സിനിമയുടെ പേര് ഔദ്യോഗികമായി അവതരിപ്പിച്ചത്.

സ്പാനിഷ് ലാ ലിഗയിലെ കിരീടപ്പോരാട്ടത്തിൽ നിർണായകമായ എൽ ക്ലാസിക്കോയുടെ കിക്കോഫ് വേളയിൽ ഒരു മലയാള സിനിമയുടെ ടൈറ്റിൽ ലോഞ്ച് സ്റ്റേഡിയത്തിൽ നിന്ന് തത്സമയം നടത്തിയത് അപൂർവമായ സംഭവമായിരുന്നു.

Advertisement

Comments

Add a Comment

Our Channels

ടൊവിനോ-നസ്രിയ കൂട്ടുകെട്ടിന്റെ ‘ഗ്രാസ്യാസ് എൽ ക്ലാസിക്കോ’; കേരളത്തിലെ ചിത്രീകരണം പൂർത്തിയായി | Malayali Media