സംവിധാനത്തിലൂടെ പ്രേക്ഷകരെ ആവേശഭരിതരാക്കിയ നിരവധി രംഗങ്ങൾ ഒരുക്കിയിട്ടുള്ള ലോകേഷ് കനകരാജ് നായകനായും ശ്രദ്ധ നേടുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ലോകേഷ് നായകനാകുന്ന ‘ഡിസി’ ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നായകവേഷത്തിൽ ലോകേഷ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
ചിത്രത്തിലെ നായികമാരായ സഞ്ജനയ്ക്കും വാമികയ്ക്കും മികച്ച പ്രകടനത്തിന് പ്രേക്ഷകരുടെ കൈയടി ലഭിക്കുന്നുണ്ട്.സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി അനിരുദ്ധിന്റെ സംഗീതത്തെയും പലരും ൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അനിരുദ്ധിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണ് ‘ഡിസി’യെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
അരുൺ മാതേശ്വരന്റെ സിനിമകളിൽ ഏറ്റവും മികച്ചതാണ് ‘ഡിസി’യെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 23 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.





