Malayali Media
Entertainment

കേരളത്തിൽ റെക്കോർഡ് ആദ്യദിന കളക്ഷനുമായി വിജയ്‌യുടെ 'ജനനായകൻ'

പ്രവൃത്തിദിനത്തിലും തീയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ

25 Jul 202628 views 3 min read
കേരളത്തിൽ റെക്കോർഡ് ആദ്യദിന കളക്ഷനുമായി വിജയ്‌യുടെ 'ജനനായകൻ'
Advertisement

നിരവധി പ്രതിസന്ധികൾ മറികടന്ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളിലെത്തിയ വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' ആദ്യദിനം ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം നടത്തി. ചിത്രം ആഗോളതലത്തിൽ 80 കോടി രൂപയിലധികവും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിവസം വാരികൂട്ടി. രാവിലെ 6 മണിയുടെ ആദ്യ ഷോ മുതൽ രാത്രി വൈകിയുള്ള പ്ര പ്രദർശനങ്ങൾ വരെ തീയേറ്ററുകളിൽ വൻ ജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. പ്രായവ്യത്യാസമില്ലാതെ ജോലിക്ക് വരെ അവധി നൽകിയെത്തിയ ആരാധകർ തങ്ങളുടെ പ്രിയതാരം വിജയ്‌യുടെ അവസാന ചിത്രം തിയേറ്ററുകളിൽ വലിയ ആഘോഷമാക്കി മാറ്റുകയായിരുന്നു.

പ്രവൃത്തിദിനമായിരുന്നിട്ടും രണ്ടാം ദിവസവും ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ് ഫുൾ ഷോകളോടെയാണ് ചിത്രം മുന്നേറുന്നത്. സിനിമയുടെ തമിഴ് പതിപ്പാണ് കളക്ഷനിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്; 36.50 കോടി രൂപയാണ് തമിഴ് പതിപ്പ് നേടിയത്. തെലുങ്ക് പതിപ്പ് 2.75 കോടി രൂപയും ഹിന്ദി പതിപ്പ് 1.75 കോടി രൂപയും സമാഹരിച്ചു. ഇന്ത്യയിലൊട്ടാകെ എല്ലാ ഭാഷകളിലുമായി ചിത്രത്തിന് 41.6 ശതമാനം തിയേറ്റർ ഒക്യുപൻസിയാണ് ലഭിച്ചത്. തമിഴ് പതിപ്പിനാണ് ഏറ്റവും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Tags:#VIJAY#JANANAYAGAN#KOLLYWOOD#TAMIL#FILM
Advertisement

Comments

Add a Comment

Our Channels

കേരളത്തിൽ റെക്കോർഡ് ആദ്യദിന കളക്ഷനുമായി വിജയ്‌യുടെ 'ജനനായകൻ'; പ്രവൃത്തിദിനത്തിലും തീയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ | Malayali Media