Malayali Media
Sports

രാഹുൽ ദ്രാവിഡിന്റെയും വീരേന്ദർ സെവാഗിന്റെയും മക്കൾ ഒരുമിച്ച് ഇന്ത്യൻ കുപ്പായത്തിൽ; ഓസ്‌ട്രേലിയക്കെതിരായ അണ്ടർ-19 ടീമിൽ ഇടം നേടി അൻവയും ആര്യവീറും

28 Aug 20262 views 3 min read
രാഹുൽ ദ്രാവിഡിന്റെയും വീരേന്ദർ സെവാഗിന്റെയും മക്കൾ ഒരുമിച്ച് ഇന്ത്യൻ കുപ്പായത്തിൽ; ഓസ്‌ട്രേലിയക്കെതിരായ അണ്ടർ-19 ടീമിൽ ഇടം നേടി അൻവയും ആര്യവീറും
Advertisement

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ തുല്യരായ രാഹുൽ ദ്രാവിഡിന്റെയും വീരേന്ദർ സെവാഗിന്റെയും മക്കൾ ഒരുമിച്ച് ദേശീയ അണ്ടർ-19 ടീമിൽ കളത്തിലിറങ്ങുന്നു. ഓസ്‌ട്രേലിയൻ അണ്ടർ-19 ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കാണ് അൻവെയ് ദ്രാവിഡും ആര്യവീർ സെവാഗും തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബർ 18-നാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സര പരമ്പരയ്ക്ക് തുടക്കമാകുന്നത്. പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് മൾട്ടി-ഡേ ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

ഏകദിന ടീമിന്റെ നായകനായി ലക്ഷ്യ റായ്ചന്ദനിയെയും ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി യാഷ്‌വർധൻ സിങ് ചൗഹാനെയും നിശ്ചയിച്ചു. ടെസ്റ്റ് സ്ക്വാഡിൽ വിക്കറ്റ് കീപ്പർ ബാറ്ററായ മലയാളി താരം മാനവ് കൃഷ്ണയും സ്ഥാനം നേടിയിട്ടുണ്ട്.

ഡൽഹി അണ്ടർ-19 ടീം താരമായ ആര്യവീർ സെവാഗ്, 2024 കൂച്ച് ബെഹാർ ട്രോഫിയിൽ മേഘാലയക്കെതിരെ 309 പന്തുകൾ നേരിട്ട് 297 റൺസ് കുറിച്ച് ട്രിപ്പിൾ സെഞ്ച്വറിയുടെ വക്കോളമെത്തി ശ്രദ്ധ നേടിയിരുന്നു. കൂടാതെ 2025-ലെ ഇതേ ടൂർണമെന്റിൽ ആകെ 496 റൺസും താരം സ്കോർ ചെയ്തു. വിക്കറ്റ് കീപ്പർ ബാറ്ററായ അൻവെയ് ദ്രാവിഡ് കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കൻ അണ്ടർ-19 ടീമിനെതിരെ വെറും 67 പന്തിൽ 87 റൺസടിച്ച് മികവ് തെളിയിച്ചിരുന്നു. വിനൂ മങ്കാദ് ട്രോഫിയിലെ ആറ് ഇന്നിംഗ്സുകളിൽ നിന്നായി 220 റൺസും അൻവെയ് നേടിയിട്ടുണ്ട്.

Advertisement

Related News

സ്പിൻ ബൗളർമാരെ വേണ്ടവിധം ഉപയോഗിച്ചില്ല; ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിക്കെതിരെ രൂക്ഷവിമർശനവുമായി വെങ്കടേഷ് പ്രസാദ്

സ്പിൻ ബൗളർമാരെ വേണ്ടവിധം ഉപയോഗിച്ചില്ല; ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിക്കെതിരെ രൂക്ഷവിമർശനവുമായി വെങ്കടേഷ് പ്രസാദ്

അഞ്ച് കൊല്ലത്തിനിടെ വഴങ്ങിയത് 88 നോബോളുകൾ; അനാവശ്യ റെക്കോർഡിൽ തലകുനിച്ച് രവീന്ദ്ര ജഡേജ

അഞ്ച് കൊല്ലത്തിനിടെ വഴങ്ങിയത് 88 നോബോളുകൾ; അനാവശ്യ റെക്കോർഡിൽ തലകുനിച്ച് രവീന്ദ്ര ജഡേജ

വൈഭവന് പിന്നാലെ ജയ്‌സ്വാളിനും നിസ്സാര ശിക്ഷ; അച്ചടക്കലംഘനങ്ങളിൽ കർശന നടപടിയില്ലാത്തതിനെതിരെ ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കർ

വൈഭവന് പിന്നാലെ ജയ്‌സ്വാളിനും നിസ്സാര ശിക്ഷ; അച്ചടക്കലംഘനങ്ങളിൽ കർശന നടപടിയില്ലാത്തതിനെതിരെ ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കർ

ക്രിക്കറ്റ് അടക്കമുള്ള ചില കളികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി മാറണം; കൂടുതൽ കായികയിനങ്ങളിലേക്ക് വളരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ക്രിക്കറ്റ് അടക്കമുള്ള ചില കളികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി മാറണം; കൂടുതൽ കായികയിനങ്ങളിലേക്ക് വളരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ടെസ്റ്റിൽ 350 വിക്കറ്റും 4,000 റൺസും; കപിൽ ദേവിന് പിന്നാലെ ചരിത്ര നേട്ടവുമായി രവീന്ദ്ര ജഡേജ

ടെസ്റ്റിൽ 350 വിക്കറ്റും 4,000 റൺസും; കപിൽ ദേവിന് പിന്നാലെ ചരിത്ര നേട്ടവുമായി രവീന്ദ്ര ജഡേജ

Comments

Add a Comment

Our Channels

രാഹുൽ ദ്രാവിഡിന്റെയും വീരേന്ദർ സെവാഗിന്റെയും മക്കൾ ഒരുമിച്ച് ഇന്ത്യൻ കുപ്പായത്തിൽ; ഓസ്‌ട്രേലിയക്കെതിരായ അണ്ടർ-19 ടീമിൽ ഇടം നേടി അൻവയും ആര്യവീറും | Malayali Media