കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം പതിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചിബ്ലൂ ടൈഗേഴ്സിനെ നയിക്കുന്ന ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. ക്രിക്കറ്റ് ഇതിഹാസവും ടീമിന്റെ സഹഉടമയുമായ ക്രിസ് ഗെയിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്.
വരുന്ന സീസണിൽ സലി സാംസണാണ് കൊച്ചി ടീമിന്റെ അമരക്കാരൻ. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ സഹോദരനായ സലി, ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം അണിയുന്നത്. അതേസമയം, ലീഗിന്റെ ആദ്യ സീസണിൽ ടീമിന്റെ നായകനായിരുന്ന പേസ് ബൗളർ ബേസിൽ തമ്പിയാണ് പുതിയ വൈസ് ക്യാപ്റ്റൻ. ടീം ഉടമ സുഭാഷ് മാനുവലിന്റെ സാന്നിധ്യത്തിൽ ലണ്ടനിൽ വെച്ചാണ് ക്രിസ് ഗെയിൽ ബ്ലൂ ടൈഗേഴ്‌സിന്റെ നേതൃത്വ നിരയെ ഔദ്യോഗികമായി അവതരിപ്പിച്ചത്.





