ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോയ്ക്ക് വൻ ആശ്വാസം. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പിന്തുണ ലഭിച്ചതോടെ അദ്ദേഹത്തിന് പ്രസിഡന്റ് പദവി നഷ്ടപ്പെട്ടേക്കാമെന്ന അനിശ്ചിതത്വം അവസാനിച്ചു. ഇൻഫാന്റിനോയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമുയർത്തി യുവേഫ ഉൾപ്പെടെയുള്ള വിവിധ ഫെഡറേഷനുകളാണ് മുൻപ് അവിശ്വാസ നിലപാടെടുത്തിരുന്നത്.
ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളിൽ സ്വകാര്യ പങ്കാളിത്തം നടപ്പിലാക്കാനുള്ള നീക്കങ്ങൾക്കെതിരെ ഫുട്ബോൾ ലോകത്തുനിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. തുടർന്ന്, മൊറോക്കോയിൽ വെച്ച് ചേർന്ന ഫിഫ എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ച് തന്റെ ചില പദ്ധതികളിൽ വീഴ്ച സംഭവിച്ചതായി ഇൻഫാന്റിനോ സ്വയം സമ്മതിക്കുകയായിരുന്നു. നിലവിലെ കണക്കനുസരിച്ച് 2027 വരെയാണ് ഇൻഫാന്റിനോയ്ക്ക് ഫിഫ അധ്യക്ഷ സ്ഥാനത്ത് കാലാവധിയുള്ളത്.





