Malayali Media
Sports

അർജന്റീനിയൻ യുവതാരം വാലന്റിൻ ബാർക്കോ ഇനി ചെൽസിയിൽ; ഏഴ് വർഷത്തെ കരാർ ഒപ്പുവെച്ച് ഇംഗ്ലീഷ് വമ്പന്മാർ

Admin User06 Aug 20264 views 3 min read
അർജന്റീനിയൻ യുവതാരം വാലന്റിൻ ബാർക്കോ ഇനി ചെൽസിയിൽ; ഏഴ് വർഷത്തെ കരാർ ഒപ്പുവെച്ച് ഇംഗ്ലീഷ് വമ്പന്മാർ
Advertisement

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി അർജന്റീനയുടെ ഭാവി വാഗ്ദാനമായ വാലന്റിൻ ബാർക്കോയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചു. ഫ്രഞ്ച് ക്ലബ്ബ് ആർ.സി സ്‌ട്രോസ്ബർഗിൽ നിന്നാണ് ഈ 21-കാരൻ ചെൽസിയിലെത്തുന്നത്. ഏഴ് വർഷത്തെ ദീർഘകാല കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.

പുതിയ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി നടക്കാൻ പോകുന്ന ചെൽസിയുടെ മത്സരത്തിൽ ബാർക്കോയും പങ്കാളിയാകും. ഓഗസ്റ്റ് അഞ്ചിന് ഹോങ്കോങ്ങിൽ വെച്ച് യുവന്റസിനെതിരെയണ് ചെൽസിയുടെ അടുത്ത പോരാട്ടം.

കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ ദേശീയ സ്ക്വാഡിൽ ഉൾപ്പെട്ടിരുന്ന ഈ മിഡ്ഫീൽഡർക്ക് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചത്. ജോർദാനെതിരായി നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പകരക്കാരനായെത്തി 20 മിനിറ്റോളം താരം മൈതാനത്തുണ്ടായിരുന്നു.

ബൊക്ക ജൂനിയേഴ്‌സ് അക്കാദമിയിലൂടെ വളർന്നുവന്ന ഈ യുവതാരം 2024-ൽ 7.9 മില്യൺ യൂറോ തുകയ്ക്കാണ് ബ്രൈറ്റൺ ക്ലബ്ബിലേക്ക് ചേക്കേറിയത്. അവിടെ ഒരു വർഷം പൂർത്തിയാക്കിയ ശേഷം സ്‌ട്രോസ്ബർഗിലേക്ക് മാറിയ ബാർക്കോ, കൃത്യം ഒരു വർഷത്തിന് ശേഷം ഇപ്പോൾ ചെൽസിയുടെ കുപ്പായമണിയാൻ ഒരുങ്ങുകയാണ്.

Tags:#football#chelsea
Advertisement

Comments

Add a Comment

Our Channels

അർജന്റീനിയൻ യുവതാരം വാലന്റിൻ ബാർക്കോ ഇനി ചെൽസിയിൽ; ഏഴ് വർഷത്തെ കരാർ ഒപ്പുവെച്ച് ഇംഗ്ലീഷ് വമ്പന്മാർ | Malayali Media