Malayali Media
Kerala

കോടതിയെ വിമർശിച്ചും രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയും ടി.ഐ മധുസൂദനൻ; 'കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കും' എന്ന് പ്രസംഗം

26 Nov 202624 views 3 min read
കോടതിയെ വിമർശിച്ചും രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയും ടി.ഐ മധുസൂദനൻ; 'കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കും' എന്ന് പ്രസംഗം
Advertisement

കണ്ണൂർ: ധനരാജ് വധക്കേസിൽ വിധി പ്രസ്താവിച്ച കോടതിയെ വിമർശിച്ചും രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയും പയ്യന്നൂർ മുൻ എം.എൽ.എയും സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ മധുസൂദനൻ. പയ്യന്നൂരിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ സംസാരിക്കവെ, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കാൻ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അഞ്ചുപേരെ ചുട്ടുകൊന്ന ചീമേനി സംഭവത്തിൽ ഒരു കോടതിയും ആരെയും ശിക്ഷിച്ചിട്ടില്ലെങ്കിലും, ആ പ്രതികളാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം കോടതികളും തങ്ങളെ പരിഹസിക്കുന്നവരും ഭരണകൂടവും ഓർക്കുന്നത് നല്ലതാണെന്ന് മധുസൂദനൻ ചൂണ്ടിക്കാട്ടി. മഹമൂദ് ദർവീഷിന്റെ കവിതകളൊക്കെ ഉദ്ധരിച്ച് തണുപ്പിലിരുന്ന് തടവും ശിക്ഷയും വിധിച്ചതുകൊണ്ട് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാമെന്ന് ജഡ്ജി സങ്കൽപ്പ തോണിയിൽ സഞ്ചരിക്കുകയാണെന്നും, ഭരണകൂട താൽപ്പര്യത്തിന് വേണ്ടി ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്തുന്ന നയമാണ് ജുഡീഷ്യറിയും നിർവ്വഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാത്തത് ഭാഗ്യമാണെന്നും, സി.പി.ഐ.എം എഴുതിക്കൊടുത്തിട്ടാണോ ഇന്ന പ്രതികൾ ശിക്ഷിക്കണമെന്ന് ജഡ്ജി നിശ്ചയിക്കുന്നതെന്നും മധുസൂദനൻ ചോദിച്ചു. ധനരാജിന്റെ അയൽവാസിയായ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയാണ് കേസിലെ ഒന്നാം സാക്ഷിയെന്നും, ധനരാജ് കൊല്ലപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയായതെന്നും ചൂണ്ടിക്കാട്ടിയ മധുസൂദനൻ, സഹകരണ ബാങ്ക് ജീവനക്കാരനും ഈ രാഷ്ട്രീയത്തിന്റെ മുഖ്യവക്താവുമായതിനാൽ അദ്ദേഹം പറഞ്ഞതൊന്നും കോടതിക്ക് ബോധ്യമായില്ലെന്നും കൂട്ടിച്ചേർത്തു.

സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും സോഷ്യൽ മീഡിയ പ്രതികരണങ്ങളിലും രാഷ്ട്രീയ എതിരാളികൾക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. പയ്യന്നൂരിൽ ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതി സോഷ്യൽ മീഡിയയിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെയും കുടുംബങ്ങളെയും പ്രസ്ഥാനത്തെയും വേട്ടയാടാൻ ശ്രമിക്കുന്നവർ നന്നായി ആലോചിച്ചിട്ട് എഴുതിയാൽ മതിയെന്നും, തെരുവിലിറങ്ങുമ്പോൾ ചിലതൊക്കെ വരവരച്ച് നിർത്തി ചോദിക്കുമെന്നും ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് ആരും മുന്നോട്ട് പോകേണ്ടതില്ലെന്നും മധുസൂദനൻ പ്രസംഗത്തിൽ പറഞ്ഞു.

Tags:#ടി ഐ മധുസൂദനൻ#കണ്ണൂർ വാർത്തകൾ#പയ്യന്നൂർ#ധനരാജ് വധക്കേസ്#സി പി ഐ എം#ഡി വൈ എഫ് ഐ#കേരള രാഷ്ട്രീയം#TI Madhusoodanan Speech#Payyanur News#Dhanaraj Murder Case#CPIM Kannur#Kerala Politics News Malayalam
Advertisement

Related News

പുതിയ തലമുറ രാജ്യത്തിന്റെ ഗർജിക്കുന്ന സിംഹങ്ങളാണെന്ന് ഡോ. മോഹനൻ കുന്നുമ്മൽ; ആരോഗ്യ സർവകലാശാലയിലെ ഭരണനേട്ടങ്ങളുടെ കണക്കുകളും നിരത്തി വി.സി

പുതിയ തലമുറ രാജ്യത്തിന്റെ ഗർജിക്കുന്ന സിംഹങ്ങളാണെന്ന് ഡോ. മോഹനൻ കുന്നുമ്മൽ; ആരോഗ്യ സർവകലാശാലയിലെ ഭരണനേട്ടങ്ങളുടെ കണക്കുകളും നിരത്തി വി.സി

കിൻഫ്ര ഭൂമി വിവാദം: വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച അതേ ഭൂമി വ്യവസായ പാർക്കിന് അനുയോജ്യമെന്ന് കേന്ദ്രത്തിന് ശുപാർശ നൽകി; മുഖ്യമന്ത്രിയുടെ നിലപാടിലെ വൈരുധ്യം ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എം.പി

കിൻഫ്ര ഭൂമി വിവാദം: വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച അതേ ഭൂമി വ്യവസായ പാർക്കിന് അനുയോജ്യമെന്ന് കേന്ദ്രത്തിന് ശുപാർശ നൽകി; മുഖ്യമന്ത്രിയുടെ നിലപാടിലെ വൈരുധ്യം ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എം.പി

കേരളത്തിൽ ഇന്ന് മഴ ശക്തമാകും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, തിരുവനന്തപുരത്ത് രൂക്ഷമായ വെള്ളക്കെട്ട്

കേരളത്തിൽ ഇന്ന് മഴ ശക്തമാകും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, തിരുവനന്തപുരത്ത് രൂക്ഷമായ വെള്ളക്കെട്ട്

ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ ന്യായീകരിച്ച് കെ.കെ. രാഗേഷ്; 'ചോരയ്ക്ക് ചോര' പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി

ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ ന്യായീകരിച്ച് കെ.കെ. രാഗേഷ്; 'ചോരയ്ക്ക് ചോര' പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി

എസ്.എൻ. ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ എതിരാളികൾ തകർന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ; മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും വി.ഡി. സതീശനോട് പിണക്കമില്ലെന്നും പ്രതികരണം

എസ്.എൻ. ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ എതിരാളികൾ തകർന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ; മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും വി.ഡി. സതീശനോട് പിണക്കമില്ലെന്നും പ്രതികരണം

Comments

Add a Comment

Our Channels

കോടതിയെ വിമർശിച്ചും രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയും ടി.ഐ മധുസൂദനൻ; 'കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കും' എന്ന് പ്രസംഗം | Malayali Media