തിരുവനന്തപുരം: വർഷങ്ങളുടെ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടിയിൽ നിലവിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് നല്ലൊരു പര്യവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തങ്ങളുടെ ചിന്താഗതിയുള്ള ആരും ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ലെന്നാണ് കരുതുന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ചെറിയ പ്രായം മുതൽ ഒരുമിച്ച് പ്രവർത്തിച്ച തങ്ങളെ സംബന്ധിച്ച് ഉമ്മൻ ചാണ്ടി എല്ലാമെല്ലാമാണെന്നും, ഇപ്പോൾ നടക്കുന്ന സംഭവങ്ങളിലുള്ള വേദനയും ദുഃഖവും അടക്കി ഒതുക്കി വെച്ചിരിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് പരസ്യ പ്രസ്താവനകൾ ഉണ്ടാകുന്നതെന്നും ഇവിടെ തീരേണ്ടത് ഇവിടെത്തന്നെ തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട ആളല്ല താനെന്നും, പാർട്ടി നേതൃത്വമാണ് ഇക്കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കേണ്ടതെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.





