Malayali Media
Kerala

'പൊതിച്ചോറിന്റെ പേര് പറഞ്ഞ് നാടൊട്ടുക്കും പിരിവ്'; നിലപാട് കടുപ്പിച്ച് വീണ്ടും ജി. സുധാകരൻ

Admin User02 Oct 20261 views 3 min read
'പൊതിച്ചോറിന്റെ പേര് പറഞ്ഞ് നാടൊട്ടുക്കും പിരിവ്'; നിലപാട് കടുപ്പിച്ച് വീണ്ടും ജി. സുധാകരൻ
Advertisement

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന പൊതിച്ചോറ് വിതരണത്തിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ വീണ്ടും രംഗത്ത്. പൊതിച്ചോറിന്റെ മറവിൽ നാടെങ്ങും വ്യാപകമായ പണപ്പിരിവാണ് അരങ്ങേറുന്നതെന്നും, പ്രദേശവാസികൾ നൽകുന്ന പൊതിച്ചോറ് വിതരണം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റിന് മാത്രമേ അധികാരമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രി വളപ്പിൽത്തന്നെ ആഹാരം പാകം ചെയ്ത് അകത്തു കൊണ്ടുപോയി കൊടുക്കുക, അതിനായി നാടുമുഴുവൻ കറങ്ങി നടന്ന് പിരിവ് നടത്തുക, ഒരു പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ചെന്ന് പൊതിച്ചോറ് ശേഖരിച്ച് സ്വന്തം വകയായിട്ടാണ് നൽകുന്നതെന്ന് വരുത്തിത്തീർക്കുക എന്നിവയാണ് നടക്കുന്നത്. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ താൻ പൊതിച്ചോറ് വിതരണം തടഞ്ഞുവെന്ന് വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ആരും പൊതിച്ചോറ് വിലക്കിയിട്ടില്ല. ഇതിനായി ആ വ്യക്തി സ്വന്തം പോക്കറ്റിൽ നിന്ന് ഒരു പൈസയെങ്കിലും ചെലവഴിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നാട്ടുകാരിൽ നിന്ന് വാങ്ങുന്ന ഭക്ഷണം കൊണ്ടുപോയി നൽകാൻ പഞ്ചായത്ത് പ്രസിഡന്റിന് മാത്രമാണ് ചുമതലയുള്ളത്, അല്ലാതെ വ്യക്തികൾക്ക് അതിന് അവകാശമില്ലെന്ന സാമാന്യ മര്യാദയെങ്കിലും പാലിക്കാൻ തയ്യാറാകണമെന്നും ജി. സുധാകരൻ ഓർമ്മിപ്പിച്ചു.

കേരളത്തിലെ ജനങ്ങൾക്ക് 'പബ്ലിക് സെൻസ്' ഇല്ലെന്നും അതുകൊണ്ടാണ് എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ നാട് പുരോഗതിയില്ലാതെ കിടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അമേരിക്കയേക്കാൾ മുന്നിലാണ് നമ്പറൊൺ എന്നൊക്കെയാണ് പെരുമ്പറ കൊട്ടുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിൽ കത്രിക വെച്ച് തുന്നിക്കെട്ടുന്ന കാര്യത്തിലും കേരളം തന്നെയാണ് ഒന്നാമത്. തെറ്റിനെ ശരിയായും ശരിയെ തെറ്റായും വ്യാഖ്യാനിക്കുന്ന ശൈലിയാണ് ഇവിടുത്തെ രാഷ്ട്രീയത്തിനുള്ളത്; ഇതിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുപോലെയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിനെതിരെ മുൻപും നിരവധി തവണ ജി. സുധാകരൻ ശബ്ദമുയർത്തിയിരുന്നു. മറ്റു മെഡിക്കൽ കോളേജുകളിൽ ഇല്ലാത്ത തരത്തിൽ ആലപ്പുഴയിൽ മാത്രം പ്രത്യേകമായി ഷെഡ് കെട്ടി ആഹാരം പാകം ചെയ്തു നൽകുന്ന ഈ രീതി നിരുത്സാഹപ്പെടുത്തണമെന്നും, ആശുപത്രി പരിസരങ്ങളിൽ കൊടികളും ബാനറുകളും സ്ഥാപിച്ച് മത്സരക്കളമാക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുൻ നിലപാട്. ഇതിനുപുറമെ, മെഡിക്കൽ കോളേജ് അങ്കണങ്ങളിൽ രാഷ്ട്രീയ പാർട്ടികളോ ഇതര സംഘടനകളോ സൗജന്യ ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Tags:#ജി സുധാകരൻ#വണ്ടാനം മെഡിക്കൽ കോളേജ്#പൊതിച്ചോറ് വിതരണം#ഡിവൈഎഫ്ഐ പൊതിച്ചോറ്#ജി സുധാകരൻ പ്രസംഗം#മെഡിക്കൽ കോളേജ് പണപ്പിരിവ്#ആലപ്പുഴ വാർത്തകൾ#കേരള രാഷ്ട്രീയം#G Sudhakaran Speech#Pothichoru Controversy#Vandanam Medical College Alappuzha#DYFI Pothichoru Criticism#Kerala Politics News Today#Alappuzha News
Advertisement

Related News

വൈദ്യുതി മുടങ്ങിയപ്പോൾ സമരക്കാരെ കണ്ട് വിദ്യാർത്ഥികൾ പരിഹസിച്ചിരിക്കാം, തുടക്കത്തിൽ അക്രമം കാട്ടിയത് യൂത്ത് കോൺഗ്രസ്; കെ.സി. വേണുഗോപാലിന് മറുപടിയുമായി എം.എ. ബേബി

വൈദ്യുതി മുടങ്ങിയപ്പോൾ സമരക്കാരെ കണ്ട് വിദ്യാർത്ഥികൾ പരിഹസിച്ചിരിക്കാം, തുടക്കത്തിൽ അക്രമം കാട്ടിയത് യൂത്ത് കോൺഗ്രസ്; കെ.സി. വേണുഗോപാലിന് മറുപടിയുമായി എം.എ. ബേബി

കേരള ബ്ലാസ്റ്റേഴ്സിന്റെ നിയമകാര്യങ്ങളിൽ പി. ശശിയുടെ മകന് പങ്കാളിത്തം; അന്വേഷണം ആവശ്യപ്പെട്ട് വ്യവസായി മുഹമ്മദ് ഷെർഷാദ് വിജിലൻസിനെ സമീപിച്ചു

കേരള ബ്ലാസ്റ്റേഴ്സിന്റെ നിയമകാര്യങ്ങളിൽ പി. ശശിയുടെ മകന് പങ്കാളിത്തം; അന്വേഷണം ആവശ്യപ്പെട്ട് വ്യവസായി മുഹമ്മദ് ഷെർഷാദ് വിജിലൻസിനെ സമീപിച്ചു

'മുന്നണിയിൽ കൂടിയാലോചനകളില്ല, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങൾ വഴി'; അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

'മുന്നണിയിൽ കൂടിയാലോചനകളില്ല, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങൾ വഴി'; അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസ്: ഒന്നാം പ്രതി ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായി

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസ്: ഒന്നാം പ്രതി ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊല്ലത്ത് കോടിയേരി അനുസ്മരണ ഫ്ലെക്സ് ബോർഡ് എസ്എഫ്ഐ പ്രവർത്തകർ വലിച്ചുകീറി; ഇടപെട്ട് മാറ്റി ജില്ലാ നേതൃത്വം

കൊല്ലത്ത് കോടിയേരി അനുസ്മരണ ഫ്ലെക്സ് ബോർഡ് എസ്എഫ്ഐ പ്രവർത്തകർ വലിച്ചുകീറി; ഇടപെട്ട് മാറ്റി ജില്ലാ നേതൃത്വം

Comments

Add a Comment

Our Channels

'പൊതിച്ചോറിന്റെ പേര് പറഞ്ഞ് നാടൊട്ടുക്കും പിരിവ്'; നിലപാട് കടുപ്പിച്ച് വീണ്ടും ജി. സുധാകരൻ | Malayali Media