കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാതശിശു മരണപ്പെട്ടു. പേരാവൂർ സ്വദേശികളായ ബിജേഷ് - ശ്രീജ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ (സിസേറിയൻ) നടത്തുന്നതിൽ ആശുപത്രി അധികൃതർ വരുത്തിയ അനാവശ്യമായ കാലതാമസമാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് പിതാവ് ബിജേഷ് കുറ്റപ്പെടുത്തി.
എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയിലെ ഡോക്ടറുടെ വിശദീകരണം. 'എംബ്രിയോ പ്ലാസന്റാ' എന്ന അടിയന്തര വൈദ്യശാസ്ത്രപരമായ സങ്കീർണ്ണതയാണ് മരണത്തിലേക്ക് നയിച്ചതെന്നും, ഗർഭപാത്രത്തിനുള്ളിൽ വെച്ച് തന്നെ കുഞ്ഞും മറുപിള്ളയും പരസ്പരം വേർപെട്ടുപോയതാണ് അപകടത്തിന് കാരണമായതെന്നും ഡോക്ടർ വ്യക്തമാക്കി.





