Malayali Media
Kerala

ഡോ. വി. മീനാക്ഷിയെ പുതിയ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിച്ചു

18 Sept 20263 views 3 min read
ഡോ. വി. മീനാക്ഷിയെ പുതിയ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിച്ചു
Advertisement

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ നിയമിക്കാൻ തീരുമാനം. പുതിയ ഡി.എച്ച്.എസിനെ തെരഞ്ഞെടുക്കുന്നതിനായി സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് ഈ നടപടി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻതന്നെ പുറപ്പെടുവിക്കും. നിലവിൽ ഡയറക്ടറുടെ താത്കാലിക ചുമതല വഹിച്ചുവരികയായിരുന്നു ഇവർ.

യു.ഡി.എഫ് സർക്കാർ ഭരണം ഏറ്റെടുത്തതിനു പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. മുൻ ഡയറക്ടറായിരുന്ന ഡോ. കെ.ജെ. റീനയെ പദവിയിൽ നിന്ന് മാറ്റിയ ശേഷമാണ് വി. മീനാക്ഷിക്ക് വകുപ്പിന്റെ താത്കാലിക ചുമതല സർക്കാർ കൈമാറിയത്.

പകർച്ചവ്യാധികൾ പടർന്നുപിടിച്ച നിർണ്ണായക ഘട്ടത്തിൽ ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നുവെന്ന് മുൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഡി.എച്ച്.എസ് പദവിയിൽ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിൽ, ഹെൽത്ത് സർവീസിലേക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള തുടർനടപടികൾ സർക്കാരിന്റെ പരിഗണനയിലാണെന്നും അന്ന് പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement

Comments

Add a Comment

Our Channels

ഡോ. വി. മീനാക്ഷിയെ പുതിയ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിച്ചു | Malayali Media